ആലപ്പുഴ:മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങുമായി ജൈവകർഷകൻ. വിഷു ലക്ഷ്യമിട്ട് കൃഷി ചെയ്ത വിള നാട്ടുകാർക്കും കമ്മ്യൂണിറ്റി കിച്ചണുകൾക്കും നൽകി. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ മായിത്തറ വടക്കേതയ്യിൽ വി.പി സുനിലാണ് വിഷു ലക്ഷ്യമിട്ട് കൃഷി ചെയ്ത വിള നാട്ടുകാർക്കും കമ്മ്യൂണിറ്റി കിച്ചണുകൾക്കും നൽകിയത്. വിഷു പ്രമാണിച്ച് 150 രൂപ വിലവരുന്ന പച്ചക്കറി കിറ്റുകൾ നൂറ് പേർക്ക് സൗജന്യമായി നൽകി.
ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി ജൈവകർഷകൻ - ജൈവകർഷകൻ
അഞ്ച് ലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്‌പയെടുത്താണ് കൃഷി തുടങ്ങിയത്. വിഷു പ്രമാണിച്ച് 150 രൂപ വിലവരുന്ന പച്ചക്കറി കിറ്റുകൾ നൂറ് പേർക്ക് സൗജന്യമായി നൽകി
അഞ്ച് ലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്‌പയെടുത്താണ് കൃഷി തുടങ്ങിയത്. എന്നാൽ പ്രതീക്ഷിച്ച വിളവ് ലഭിച്ചെങ്കിലും കാര്യമായ വില കിട്ടിയില്ല. എറണാകുളം ജില്ലയിലാണ് സുനിലിൻ്റെ പച്ചക്കറികളിൽ ഭൂരിഭാഗവും വിറ്റുപോയിരുന്നത്. എന്നാൽ ഈ ദുരന്ത സമയത്ത് പച്ചക്കറികൾ അവിടെ എത്തിക്കാനോ വിൽപ്പനക്കാർക്ക് വന്നു വാങ്ങാനോ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് എല്ലാ ദിവസവും ആയിരം രൂപയുടെ പച്ചക്കറി സുനിൽ സൗജന്യമായി നാട്ടുകാർക്ക് കൊടുക്കുന്നത്.
പച്ചക്കറി കിറ്റുകളുടെ വിതരണോൽഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് നിർവ്വഹിച്ചു.കെ.കെ.കുമാരൻ പാലിയേറ്റീവ് കെയർ മുഖാന്തിരം ജനകീയ ഭക്ഷണശാലയിലേക്കും, കിസാൻ സഭയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്കും, എഐവൈഎഫ് നടത്തുന്ന ആലപ്പുഴയിലെ ഭക്ഷണശാലയിലും പച്ചക്കറികൾ സൗജന്യമായി നൽകി.