ആലപ്പുഴ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രക്ഷോഭത്തെ വർഗീയ വൽക്കരിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വഭേദഗതി നടപ്പാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്തില്ലെന്ന് രമേശ് ചെന്നിത്തല - പൗരത്വഭേദഗതി നടപ്പാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്തില്ലെന്ന് രമേശ് ചെന്നിത്തല
പ്രധാനമന്ത്രി പദത്തിലിരുന്ന് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നരേന്ദ്രമോദി ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല
പൗരത്വഭേദഗതി നടപ്പാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്തില്ലെന്ന് രമേശ് ചെന്നിത്തല
പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ കോൺഗ്രസും അർബൻ നക്‌സലുകളുമാണെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശം എത്ര ലാഘവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രക്ഷോഭങ്ങളെ സമീപിക്കുന്നത് എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്ന് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നരേന്ദ്രമോദി ചെയ്യുന്നതെന്നും അദ്ദേഹം വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Last Updated : Dec 22, 2019, 7:25 PM IST