ആലപ്പുഴ: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ്-ബിജെപി ധാരണയുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയോട് ശക്തമായി പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൽഡിഎഫിനാണ് ബിജെപിയുമായി തെരഞ്ഞെടുപ്പ് ധാരണയുള്ളത്. പിണറായിക്ക് തുടർഭരണം, ബിജെപിക്ക് ഏഴ് സീറ്റിൽ വിജയം ഇതാണ് അവർ തമ്മിലുണ്ടാക്കിയിട്ടുള്ള ധാരണ.
കോൺഗ്രസ്-ബിജെപി ബന്ധം തെളിയിക്കാൻ പിണറായിയെ വെല്ലുവിളിച്ച് ഉമ്മൻചാണ്ടി - മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി
എൽഡിഎഫിനാണ് ബിജെപിയുമായി തെരഞ്ഞെടുപ്പ് ധാരണയുള്ളത്. പിണറായിക്ക് തുടർഭരണം, ബിജെപിക്ക് ഏഴ് സീറ്റിൽ വിജയം ഇതാണ് അവർ തമ്മിലുണ്ടാക്കിയിട്ടുള്ള ധാരണയെന്നും ഉമ്മൻചാണ്ടി പറഞ്ഞു
ബാലശങ്കർ പറഞ്ഞത് മറച്ചുവെയ്ക്കാനാണ് പിണറായി വിജയൻ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ്-ബിജെപി ബന്ധം ആരോപിച്ചാൽ കേരളത്തിൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുമായി ഒരുവിധത്തിലും യോജിക്കാൻ കഴിക്കാത്ത രാഷ്ട്രീയ പാർട്ടി കോൺഗ്രസാണ്. രാജീവ് ഗാന്ധിയെ താഴെയിറക്കാൻ ഒന്നിച്ച് പ്രവർത്തിച്ചവരാണ് മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയുമെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ ആലപ്പുഴയിൽ എത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്.