കേരളം

kerala

ETV Bharat / state

ഓൺലൈൻ പഠന കേന്ദ്രങ്ങളുമായി ആലപ്പുഴ ജില്ലാ പഞ്ചായത്ത് - online study centre alappuzha

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, ആര്യാട്‌ ഗ്രാമ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട വായനശാലകളും ഗ്രന്ഥ ശാലകളുമാണ് പ്രാദേശിക പഠനകേന്ദ്രങ്ങളായി മാറുന്നത്

latest alapuzha  online study centre alappuzha  ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത കുട്ടികൾക്കായി പഠന കേന്ദ്രങ്ങൾ ഒരുക്കി ആലപ്പുഴ ജില്ലാ പഞ്ചായത്ത്
ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത കുട്ടികൾക്കായി പഠന കേന്ദ്രങ്ങൾ ഒരുക്കി ആലപ്പുഴ ജില്ലാ പഞ്ചായത്ത്

By

Published : Jun 9, 2020, 9:32 PM IST

ആലപ്പുഴ: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി വായന ശാലകളില്‍ പഠന കേന്ദ്രങ്ങൾ ഒരുക്കി ആലപ്പുഴ ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, ആര്യാട്‌ ഗ്രാമ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട വായനശാലകളും ഗ്രന്ഥ ശാലകളുമാണ് പ്രാദേശിക പഠനകേന്ദ്രങ്ങളായി മാറുന്നത്. പഠന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം തുമ്പോളി കലാലയ വായനശാലയിൽ മന്ത്രി ഡോ. ടിഎം തോമസ് ഐസക് നിർവഹിച്ചു. പൊതു വിദ്യാഭ്യാസം ഓൺലൈൻ പഠന സംവിധാനമായി മാറിയ സാഹചര്യത്തിൽ സ്മാർട്ട്‌ ഫോൺ, ടെലിവിഷൻ എന്നിവ ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് വായനശാലകളും ഗ്രന്ഥ ശാലകളും പഠന കേന്ദ്രങ്ങളാക്കി മാറ്റുന്നത്.

കുട്ടികളുടെ സംശയ നിവാരണത്തിന് 10 പേരടങ്ങുന്ന 'മെന്‍റർ ഗ്രൂപ്പുകൾ' എല്ലാ കേന്ദ്രങ്ങളിലും രൂപീകരിക്കും. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുക. കലാലയ ഗ്രന്ഥശാലയ്ക്ക് പുറമേ മാരാരിക്കുളം നോർത്ത് പൊക്ലാശേരി കൈരളി ഗ്രന്ഥശാല, മാരാരിക്കുളം കസ്തൂർബാ സ്മാരക വായനശാല എന്നിവിടങ്ങളിലും പഠന കേന്ദ്രത്തിന് തുടക്കമായി. വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌‌ പ്രഭാ മധു, എസ് രാധാകൃഷ്ണൻ, ഷീബ എസ് കുറുപ്പ്, പിബി സുര, എംഎസ് അനിൽകുമാർ, കലേഷ്, വിശ്വനാഥൻ, യൂത്ത് കോർഡിനേറ്റർ എം അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. കലാലയ ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്‍റിങ് ‌ കമ്മിറ്റി ചെയർമാൻ കെടി മാത്യു, വായനശാല പ്രസിഡന്‍റ്‌‌ പിആർ ജയറാം, സെക്രട്ടറി കെഎസ് ശ്യാം, വികെ പ്രകാശ് ബാബു എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details