ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. കരുവാറ്റ കല്‌പകവാടിക്ക് തെക്ക് ചിറയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം മീൻ പിടിക്കാൻ പോയ യുവാവാണ് അസ്ഥികൂടം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വർഷങ്ങളായി കാട് പിടിച്ചു കിടന്ന പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് തീയിട്ടത്. ഇതിന് പിന്നാലെയാണ് അസ്ഥികൂടം പുറത്തു വന്നത്. പൊലീസ് പ്രദേശം സീല്‍ ചെയ്തു.
ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി - alappuzha news
കരുവാറ്റ കല്‌പകവാടി തെക്ക് ചിറയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം മീൻ പിടിക്കാൻ പോയ യുവാവാണ് അസ്ഥികൂടം ആദ്യം കണ്ടത്
ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം ഹരിപ്പാട് കണ്ടെത്തി
വ്യാഴാഴ്ച രാവിലെ തുടങ്ങിയ പരിശോധനയിൽ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് അസ്ഥികൂടത്തിന്‍റെ മറ്റ് ഭാഗങ്ങൾ കണ്ടെത്തിയത്. മീറ്ററുകൾ വ്യത്യാസത്തിലാണ് ഭാഗങ്ങൾ കിടന്നത്. മരിച്ചത് പുരുഷനാണോ സ്ത്രീ ആണോ എന്നത് വ്യക്തമല്ല. ഫോറൻസിക് വിഭാഗത്തിന്‍റെ പരിശോധനയ്ക്ക് ശേഷമെ അസ്ഥികൂടത്തിന്‍റെ പഴക്കം ഉൾപ്പെടെയുള്ള കൂടുതല്‍ വിശദാംശങ്ങൾ ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.