ആലപ്പുഴ: കോവിഡ്-19 ഭീതിയെ തുടര്‍ന്ന് വിദേശത്ത് നിന്നെത്തിയ ഒരാളെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ സജ്ജീകരിച്ചിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പത്ത് ദിവസം മുമ്പ് അവധിക്ക് മലേഷ്യയില്‍ നിന്ന് നാട്ടിലെത്തിയ ഇയാള്‍ക്ക് പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് ആലപ്പുഴയിലെത്തി ചികിത്സ തേടുകയായിരുന്നു.
കൊവിഡ്-19: മലേഷ്യയിൽ നിന്നെത്തിയ ആളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു - ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ്
പത്ത് ദിവസം മുമ്പ് അവധിക്ക് മലേഷ്യയില്‍ നിന്ന് നാട്ടിലെത്തിയ ഇയാള്‍ക്ക് പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ സജ്ജീകരിച്ചിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു
ഇദ്ദേഹത്തിന്‍റെ രക്തവും തൊണ്ടയില്‍ നിന്നും ശേഖരിച്ച സ്രവവും പരിശോധനക്കായി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടിലേക്ക് അയച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. ചൊവ്വാഴ്‌ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ പനി ബാധിച്ച് ചികിത്സ തേടിയെത്തിയ ഇദ്ദേഹം വിദേശത്ത് നിന്നെത്തിയ ആളാണെന്ന് അറിഞ്ഞതിനെതുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. മലേഷ്യയില്‍ ഒരു സ്വകാര്യ ഹോട്ടന്‍ ജീവനക്കാരനാണ് ഇദ്ദേഹം. എന്നാല്‍ ആശങ്കപെടേണ്ട കാര്യമില്ലെന്നും കോവിഡ്-19 ബാധിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹത്തെ നിരീക്ഷണത്തിനായി മാത്രമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.അനിതാ കുമാരി പറഞ്ഞു.