കണ്ണൂര്‍:ബംഗളരുവില്‍ നിന്ന് വയനാട്ടിലേക്ക് കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. വയനാട് പൊഴുതന സ്വദേശി മുഹമ്മദ് ഐനേഷ് ഖാന്‍ (35)നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. പ്രമരാജന്റെ നേതൃത്വത്തിലുള്ള സംഘം കൂട്ടുപുഴയിൽ നിന്ന് പിടികൂടിയത്. ബംഗളരു വയനാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിൽ വെച്ച് ഇന്ന് രാവിലെയാണ് പ്രതിയെ പിടി കൂടിയത്.
കണ്ണൂരില്‍ അഞ്ച് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ - ബസിൽ വെച്ചാണ് പ്രതിയെ പിടി കൂടിയത്
കര്‍ണാടകയിൽ നിന്നും ബസുകളില്‍ കൊണ്ടുവരുന്നതിന് പുറമെ പച്ചക്കറി- പഴം വണ്ടികളും കഞ്ചാവ് കടത്താൻ ഉപയോഗിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ
അഞ്ച് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
കേരള - കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴ വഴി കഞ്ചാവ്, മയക്കുമരുന്ന്, കേരളത്തില്‍ നിരോധിച്ച മയക്കുമരുന്നായി ഉപയോഗിക്കുന്ന തരം വേദന സംഹാരികള്‍ എന്നിവ കടത്തുന്നത് പതിവാണ്. കര്‍ണാടകയിൽ നിന്നും ബസുകളില്‍ കൊണ്ടുവരുന്നതിന് പുറമെ പച്ചക്കറി- പഴം വണ്ടികളും കഞ്ചാവ് കടത്താൻ ഉപയോഗിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളെയും അന്യ സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യം വെച്ചാണ് മയക്കുമരുന്ന് സംഘം ഇവ കേരളത്തിലെക്ക് കടത്തുന്നത്.