ആലപ്പുഴ : മണ്ണഞ്ചേരിയില്‍ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കൊലയാളി സംഘത്തിലെ മുഖ്യപ്രതികളെ ഒളിവിൽ താമസിക്കുവാനും, മറ്റു സഹായവും ചെയ്‌തു കൊടുത്ത ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡിൽ പടിഞ്ഞാറെ ഇടത്തറ വീട്ടിൽ വിപിനാണ് അറസ്‌റ്റിലായത്.
കെ എസ് ഷാന്‍ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ - കെ എസ് ഷാന്‍ കൊലപാതകം
ഷാൻ വധക്കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രതികളുടെ എണ്ണം 18 ആയി
കെ എസ് ഷാന്‍ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ
ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ വി ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വിപിനെ അറസ്‌റ്റ് ചെയ്‌തത്. ഇതോടെ ഷാൻ വധക്കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രതികളുടെ എണ്ണം 18 ആയി.