ആലപ്പുഴ: കുട്ടനാട് നെടുമുടിയിൽ ഒന്നര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. നെടുമുടി പൊങ്ങ ചിറ്റപ്പറമ്പിൽ ഉണ്ണികൃഷ്ണൻ-ആതിര ദമ്പതികളുടെ മകൻ കൃഷ്ണജിത്ത് (ആദിത്യൻ) ആണ് മരിച്ചത്.
ഒന്നര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു - Alappuzha
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം
നെടുമുടിയിൽ കുളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അമ്മ വീട്ടിൽ ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് പുറത്തേക്കിറങ്ങി പോകുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആതിരയുടെ ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കുഞ്ഞിനെ കുളത്തിൽ നിന്നും കണ്ടെടുത്തത്. കിഴക്കേ പൊങ്ങ പാടശേഖരത്തിന്‍റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന വീടിന് ചുറ്റും വെള്ളക്കെട്ടുണ്ടായിരുന്നു.