കേരളം

kerala

ETV Bharat / state

ഓണം ബംബർ : ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ - കേരളം

TM 160869 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്. 12 കോടിയാണ് സമ്മാനതുക

ഓണം ബംബർ : ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ

By

Published : Sep 19, 2019, 5:23 PM IST

ആലപ്പുഴ : കേരള സർക്കാരിന്‍റെ ഓണം ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ. TM 160869 എന്ന ടിക്കറ്റ് നമ്പറാണ് സമ്മാനത്തിനർഹമായത്. പൊതുമരാമത്ത് - രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരനാണ് നറുക്കെടുപ്പ് നടത്തിയത്. കരുനാഗപ്പള്ളി ചുങ്കത്ത് ജുവലറി സ്റ്റാഫുകളായ ചവറ സ്വദേശി രാജീവൻ, തെക്കുംഭാഗം സ്വദേശി രതീഷ്, ശാസ്താംകോട്ട സ്വദേശി റംജിൻ, വൈക്കം സ്വദേശി വിവേക്, തൃശ്ശൂർ സ്വദേശികളായ റോണി, സുബിൻ എന്നിവർ ചേർന്നെടുത്ത ടിക്കറ്റാണ് 12 കോടി സമ്മാനതുകയായ ഓണം ബംബറിന് അര്‍ഹമായത്.

ഓണം ബംബർ : ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ

മുൻ വർഷങ്ങളെക്കാൾ ഉയർന്ന സമ്മാനത്തുകയാണിത് ഈ വര്‍ഷം നല്‍കിയിരിക്കുന്നത്. ആലപ്പുഴയിലെ കായംകുളം സ്വദേശിയായ ശിവൻകുട്ടിയുടെ ശ്രീമുരുക ഏജൻസിയില്‍ നിന്നും വിറ്റ ടിക്കറ്റാണ് സമ്മാനം നേടിയത്.

ABOUT THE AUTHOR

...view details