ആലപ്പുഴ: അനധികൃതമായി വിൽപ്പന നടത്തിയ രാസവസ്തുക്കൾ ചേർത്ത മത്സ്യം പിടിച്ചെടുത്തു. ആലപ്പുഴ നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയതും രാസ വസ്തുക്കള്‍ ചേര്‍ത്തതുമായ മത്സ്യം പിടികൂടിയത്. 350 കിലോഗ്രാം മത്സ്യമാണ് ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ പിടികൂടിയത്. പിടിച്ചെടുത്തവയിൽ പലതും പുഴുവരിക്കുന്നതും ദുർഗന്ധം വമിക്കുന്നതുമായ നിലയിലായിരുന്നു. കേരച്ചൂര ഇനത്തിൽപ്പെട്ട മത്സ്യമാണ് ഇവയിൽ കൂടുതലും. ഹെൽത്ത് ഇസ്പെക്ടർ ഹബീബ് എം, ഹർഷിദ് എസ്, അനിൽകുമാർ ആർ, സി ജയകുമാർ, ശിവകുമാർ, അനീസ്, രഘു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
രാസവസ്തുക്കൾ ചേർത്ത മത്സ്യം പിടികൂടി; കർശന നടപടിയെന്ന് അധികൃതർ - രാസവസ്തുക്കൾ ചേർത്ത മത്സ്യം പിടിച്ചെടുത്തു; കർശന നടപടിയെന്ന് അധികൃതർ
ആലപ്പുഴ നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയതും രാസ വസ്തുക്കള്‍ ചേര്‍ത്തതുമായ മത്സ്യം പിടികൂടിയത്. 350 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.
ബോട്ടുകൾ കടലിൽ പോകാതായതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പഴകിയതും രാസവസ്തുക്കൾ ചേർത്തതുമായ മീൻ കേരളത്തിലേക്ക് വ്യാപകമായി വരുന്നുണ്ട്. മത്സ്യം കൊണ്ടുപോകുന്നത് അവശ്യ സർവീസിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതിനു പിന്നാലെ കേരളത്തിലും മത്സ്യം കൊണ്ടുപോകുന്നത് അനുവദിച്ചിരുന്നു. ഇതാണ് പഴകിയ മത്സ്യം ഇപ്പോഴും കമ്പോളങ്ങളിൽ ലഭ്യമാവാൻ കാരണമെന്നാണ് നിഗമനം. ഇത്തരത്തിൽ പഴകിയ മത്സ്യം വില്‍പ്പന നടത്തരുതെന്ന് മത്സ്യവ്യാപാരികൾക്കും മത്സ്യതൊഴിലാളികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ സർക്കാർ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
TAGGED:
latest alapuzha