കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് സുഗമമാക്കാൻ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം: ഡോ.അരുദ്ധതി ചന്ദ്രശേഖർ - Officials must be vigilant to ensure a smooth election

ബൂത്തിലേക്കുള്ള വഴികള്‍, പോളിംഗ് പരിസരം, വൈദ്യുതി പോസ്റ്റുകള്‍, മറ്റു സര്‍ക്കാര്‍ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രചാരണ സാമഗ്രികള്‍, കൊടി- തോരണങ്ങള്‍ എന്നിവ അടിയന്തിരമായി നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് നിരീക്ഷക പറഞ്ഞു

സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം: ഡോ. അരുദ്ധതി ചന്ദ്രശേഖർ

By

Published : Oct 12, 2019, 3:29 AM IST

ആലപ്പുഴ: സുഗമമായും നീതിപൂര്‍വ്വമായും തെരഞ്ഞെടുപ്പ് നടത്താന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷക ഡോ. അരുദ്ധതി ചന്ദ്രശേഖര്‍. തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍, വിവിധ കമ്മിറ്റി മേധാവികള്‍ എന്നിവരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയെടുക്കണമെന്നും, മണ്ഡലത്തില്‍ നിരീക്ഷണത്തിനായി കൂടുതല്‍ പൊലീസിനെ ആവശ്യമെങ്കില്‍ വിന്യസിക്കാനും ഡോ. അരുദ്ധതി ചന്ദ്രശേഖര്‍ നിര്‍ദ്ദേശം നല്‍കി.

ബൂത്തിലേക്കുള്ള വഴികള്‍, പോളിംഗ് പരിസരം, വൈദ്യുതി പോസ്റ്റുകള്‍, മറ്റു സര്‍ക്കാര്‍ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രചാരണ സാമഗ്രികള്‍, കൊടി- തോരണങ്ങള്‍ എന്നിവ അടിയന്തിരമായി നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് നിരീക്ഷക പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എസ് ലത, ചെലവ് നോടല്‍ ഓഫീസര്‍ രജികുമാര്‍ എന്നിവരും അവലോകന യോഗത്തില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details