ആലപ്പുഴ:കായംകുളം നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. പോസ്റ്റൽ ബാലറ്റ് വിതരണം നടത്തുന്നതിനിടെ സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് ജില്ല കലക്ടറുടെ നടപടി.
കായംകുളത്ത് ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ - പോസ്റ്റൽ ബാലറ്റ്
പോസ്റ്റൽ ബാലറ്റ് വിതരണം നടത്തുന്നതിനിടെ സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് ജില്ലാ കലക്ടറുടെ നടപടി.
കായംകുളത്ത് ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ
കളക്ഷൻ ഏജന്‍റ് സുഭാഷ് സി. എസിനെയാണ് അന്വേഷണവിധേയമായി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. വരണാധികാരിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിൽ, 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെ ലംഘനം നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ല കലക്ടറുടെ ഉത്തരവിൽ പറയുന്നു.