ആലപ്പുഴ: ബീച്ചിലെ ഓഷ്യാനസ് അണ്ടര്‍ വാട്ടര്‍ ടണല്‍ എക്‌സ്‌പോയുമായി ബന്ധപ്പെട്ട മാലിന്യ നിര്‍മാര്‍ജനം ഡിടിപിസി എറ്റെടുത്ത് നടത്തുമെന്ന് ജില്ലാ കലക്ടര്‍ എം. അഞ്ജന അറിയിച്ചു. പൊതുജന താല്‍പര്യപ്രകാരമാണ് ഓഷ്യാനസ് എക്‌സ്പോയുടെ അനുമതിയും നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും ഡിടിപിസി മാലിന്യനിര്‍മാര്‍ജനം ഏറ്റെടുക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു.
ഓഷ്യാനസ് എക്‌സ്പോയുടെ മാലിന്യം ഡിടിപിസി നീക്കുമെന്ന് കലക്ടര്‍ എം അഞ്ജന - ഓഷ്യാനസ്
പൊതുജന താത്പര്യപ്രകാരമാണ് ഓഷ്യാനസ് എക്‌സ്പോയുടെ അനുമതിയും നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും ഡിടിപിസി മാലിന്യനിര്‍മാര്‍ജനം ഏറ്റെടുക്കുന്നതെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ എം. അഞ്ജന
ഓഷ്യാനസിന് അനുമതി നല്‍കുമ്പോള്‍ തുറമുഖ ഓഫീസര്‍, മാലിന്യം നീക്കുന്നത് സംബന്ധിച്ചോ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചോ ബന്ധപ്പെട്ട വകുപ്പുകളുടെ ലൈസന്‍സ് എടുക്കുന്നത് സംബന്ധിച്ചോ പ്രതിപാദിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഓഷ്യാനസിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച സാഹചര്യത്തില്‍ മാലിന്യം നീക്കം ചെയ്യൽ വെല്ലുവിളിയായി. മാലിന്യനിർമാർജനം അത്യാവശ്യമായതിനാൽ ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് പൊതുജന താല്‍പര്യാര്‍ഥം ഡിടിപിസി വഴി ഇക്കാര്യം ഏറ്റെടുക്കുകയായിരുന്നു.