ആലപ്പുഴ: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്കും ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ നഗരസഭകളിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 72 ഗ്രാമപഞ്ചായത്തുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
ആലപ്പുഴ ജില്ലയിലെ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ 23 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും മുതിര്‍ന്ന അംഗമായ വെളിയനാട് ഡിവിഷനിലെ എംവി പ്രിയ ടീച്ചര്‍ക്ക് ജില്ലാ പഞ്ചായത്ത് ഭരണാധികാരിയായ കലക്ടര്‍ എ. അലക്‌സാണ്ടര്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ 23 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും മുതിര്‍ന്ന അംഗമായ വെളിയനാട് ഡിവിഷനിലെ എംവി പ്രിയ ടീച്ചര്‍ക്ക് ജില്ലാ പഞ്ചായത്ത് ഭരണാധികാരിയായ കലക്ടര്‍ എ.അലക്‌സാണ്ടര്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റംഗങ്ങള്‍ക്ക് മുതിര്‍ന്ന അംഗമായ പ്രിയ ടീച്ചറാണ് പിന്നീട് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജില്ലാ പഞ്ചായത്തിലേക്കുള്ള പ്രതിനിധികളുടെ സത്യപ്രതിജ്ഞ ജില്ലാ പഞ്ചായത്ത് ഹാളിലാണ് സംഘടിപ്പിച്ചത്. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, എ.ഡി.എം.ജെ. മോബി, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി.എസ്. സ്വര്‍ണമ്മ, ഡെപ്യൂട്ടി കലക്ടര്‍ എസ് സന്തോഷ് കുമാര്‍ തുടങ്ങിയവരും യോഗത്തില്‍ സന്നിഹിതരായി. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം മുതിര്‍ന്ന അംഗമായ എംവി പ്രിയ ടീച്ചറുടെ അധ്യക്ഷതയില്‍ ജില്ല പഞ്ചായത്ത് അംഗങ്ങളുടെ ആദ്യ യോഗവും ചേര്‍ന്നു.