ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കലക്‌ടര്‍ എസ് സുഹാസിന് യാത്രയയപ്പ് നൽകി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സൊസൈറ്റി ഭരണസമിതി യോഗത്തിലായിരുന്നു യാത്രയയപ്പ്. സൊസൈറ്റിയുടെ ഉപഹാരം അംഗങ്ങൾ ജില്ലാ കലക്‌ടര്‍ക്ക് കൈമാറി. സൊസൈറ്റിക്ക് കഴിഞ്ഞ ഒരു വർഷം മികവുറ്റ സംഭാവനയാണ് അധ്യക്ഷനെന്ന നിലയിൽ ജില്ലാ കലക്‌ടര്‍ നൽകിയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സൊസൈറ്റി സെക്രട്ടറിയായ സബ് കലക്‌ടര്‍ വി ആർ കൃഷ്ണതേജ പറഞ്ഞു.
ജില്ലാ കലക്‌ടര്‍ക്ക് യാത്രയയപ്പ് നൽകി - നെഹ്‌റു ട്രോഫി വള്ളംകളി സൊസൈറ്റി
കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സൊസൈറ്റി ഭരണസമിതി യോഗത്തിലായിരുന്നു യാത്രയയപ്പ്.
ജില്ലാ കലക്ടർക്ക് യാത്രയയപ്പു നൽകി
പ്രളയകാലത്ത് ജില്ലയിൽ മികച്ച സേവനമാണ് കലക്‌ടര്‍ കാഴ്ചവച്ചതെന്ന് മുൻ എംഎൽഎ സി കെ സദാശിവൻ. ഈ വർഷത്തെ വള്ളംകളിക്കുള്ള ബജറ്റ് അവതരണം അടുത്ത ഇരുപതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന ഭരണസമതിയോഗത്തിൽ ഉണ്ടാകുമെന്ന് സബ് കലക്‌ടര്‍ അറിയിച്ചു. കഴിഞ്ഞ വർഷത്തെ വരവ്-ചെലവ് കണക്കും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.