ആലപ്പുഴ:പണിമുടക്ക് ദിവസം നോബൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റിനെയും ഭാര്യയെയും തടഞ്ഞ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. കൈനകരി - ആർ ബ്ലോക്ക് സ്വദേശികളായ അജി, സുധീർ, സാജു, ജോളി എന്നിവരെയാണ് ആലപ്പുഴ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കുട്ടനാട്ടിലെ സിഐടിയു പ്രവർത്തകരാണ്. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് മൊഴി രേഖപ്പെടുത്തി.
നൊബേൽ സമ്മാന ജേതാവിനെ തടഞ്ഞ സംഭവം; പ്രതികളെ അറസ്റ്റ് ചെയ്തു - പണിമുടക്ക്
ബുധനാഴ്ച 10 മണിയോടെയാണ് മൈക്കിൾ ലെവിറ്റ് സഞ്ചരിച്ച ഹൗസ്ബോട്ട് പണിമുടക്ക് അനുകൂലികൾ തടഞ്ഞത്.
നൊബേൽ സമ്മാന ജയതാവിനെ തടഞ്ഞ സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ
ബുധനാഴ്ച 10 മണിയോടെയാണ് മൈക്കിൾ ലെവിറ്റ് സഞ്ചരിച്ച ഹൗസ്ബോട്ട് പണിമുടക്ക് അനുകൂലികൾ തടഞ്ഞത്. സംഭവത്തിൽ പ്രതിഷേധവുമായി മൈക്കിൾ ലെവിറ്റ് തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ സംഭവത്തിൽ തനിക്ക് പരാതിയില്ലെന്നായിരുന്നു ലെവിറ്റിന്റെ നിലപാട്. സംഭവം സർക്കാരിനും പാർട്ടിക്കും ഒരുപോലെ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിൽ അറസ്റ്റിലായ സിഐടിയു പ്രവർത്തകർക്കെതിരെ പാർട്ടിതല നടപടിയെടുക്കാനും സാധ്യതയുണ്ട്.
Last Updated : Jan 9, 2020, 2:48 PM IST