ആലപ്പുഴ : ദേശീയ പണിമുടക്കിന്‍റെ പേരിൽ കുട്ടനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റിനെയും ഭാര്യയെയും തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നോബേൽ സമ്മാന ജേതാവിനെ തടഞ്ഞവർക്കെതിരെ കേസ് - നോബേൽ സമ്മാന ജേതാവിനെ തടഞ്ഞ സംഭവം: സമാരാനുകൂലികൾക്കെതിരെ പൊലീസ് കേസെടുത്തു
കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പുളിങ്കുന്ന് പൊലീസാണ് കേസെടുത്തത്.

നോബേൽ സമ്മാന ജേതാവിനെ തടഞ്ഞ സംഭവം: സമാരാനുകൂലികൾക്കെതിരെ പൊലീസ് കേസെടുത്തു
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞെന്ന വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പുളിങ്കുന്ന് പൊലീസാണ് കേസെടുത്തത്. ഇന്ന് രാവിലെ 10 മണിയോടെ കുട്ടനാട് ബ്ലോക്കിൽ വെച്ചാണ് സംഭവം.