ആലപ്പുഴ : സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി നിർഭയ ദിനമായ ഡിസംബര്‍ 29ന് രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ രാത്രി നടത്തം സംഘടിപ്പിച്ചു. 'പൊതുയിടം എന്‍റേതും' എന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
രാത്രിയെ കീഴടക്കി ആലപ്പുഴയിലെ പെൺകരുത്ത് ജില്ലാ വനിതാ ശിശു വികസന ഓഫീസിന്‍റെ ആഭിമുഖ്യത്തിളായിരുന്നു പരിപാടി.
രാത്രികാലങ്ങളില്‍ പുറത്തു ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകൾ പേടികേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. രാത്രികാലങ്ങളില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്ന സാമൂഹ്യ വിരുദ്ധരുടെ സാഹചര്യം ഒഴിവാക്കുക എന്നതും രാത്രി നടത്തം സംഘടിപ്പിച്ചത് കൊണ്ട് ലക്ഷ്യമിട്ടതായി അഡ്വ.യു പ്രതിഭ എംഎൽഎ പറഞ്ഞു. കായംകുളത്ത് സംഘടിപ്പിച്ച രാത്രി നടത്തത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.
ജില്ലയിൽ ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. രാത്രികാല നടത്തം ഡിസംബര്‍ 29ന് ശേഷം വനിത ദിനമായ മാര്‍ച്ച് എട്ടുവരെ ജില്ലയിലെ മറ്റു പല ഭാഗങ്ങളിലും ആഴ്ച തോറും സംഘടിപ്പിക്കും.
രാത്രി നടത്തം ആഘോഷമാക്കി സ്ത്രീകൾ നൂറുകണക്കിന് വനിതകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന രാത്രി നടത്തത്തിന്‍റെ ഭാഗമായത്. പരിപാടിക്കുശേഷം സ്ത്രീകളുടെ കരുത്ത് വിളിച്ചോതി സ്ത്രീസുരക്ഷാ പ്രതിജ്ഞ ചൊല്ലി.
ആലപ്പുഴയിൽ നിന്നുള്ള ദൃശ്യം