കേരളം

kerala

ETV Bharat / state

അടിയന്തര സാഹചര്യം നേരിടാൻ നൂതന സംവിധാനങ്ങളുമായി ആലപ്പുഴ

സമൂഹ വ്യാപനം ഉണ്ടായാൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവശ്യമായ നടപടികളാണ് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ചിരിക്കുന്നത്

alappuzha emergency situation  ആലപ്പുഴ ജില്ലാ ഭരണകൂടം  ഗൂഗിൾ മാപ്പ്  നൂതന സംവിധാനം  ആലപ്പുഴ ജില്ലാ കലക്‌ടർ എം.അഞ്ജന
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ നൂതന സംവിധാനങ്ങളുമായി ആലപ്പുഴ

By

Published : Apr 9, 2020, 6:56 PM IST

Updated : Apr 9, 2020, 8:28 PM IST

ആലപ്പുഴ: ആഗോള മഹാമാരിയായ കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടാൻ നൂതന സംവിധാനങ്ങളുമായി ആലപ്പുഴ ജില്ലാ ഭരണകൂടം. സമൂഹ വ്യാപനമുണ്ടായാൽ ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെ ഒരു പ്രത്യേക പ്രദേശത്തെ ഭൂപ്രകൃതി കണക്കിലെടുത്ത് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവശ്യമായ നടപടികളാണ് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനുവേണ്ടി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

അടിയന്തര സാഹചര്യം നേരിടാൻ നൂതന സംവിധാനങ്ങളുമായി ആലപ്പുഴ

ആലപ്പുഴ ജില്ലാ കലക്‌ടർ എം.അഞ്ജനയ്ക്കാണ് ഇതിന്‍റെ പൂർണ ചുമതല. അടിയന്തര സാഹചര്യങ്ങളിൽ ജില്ലാ പൊലീസ് മേധാവിക്ക് നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പ് നൽകും. എസ്‌പി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് അറിയിക്കും. തുടർന്ന് ആ പ്രദേശത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും. പ്രദേശത്തേക്കുള്ള സഞ്ചാരം താൽകാലികമായി നിര്‍ത്തലാക്കുന്നതടക്കമുള്ളവയാണ് ആദ്യഘട്ടത്തിൽ സ്വീകരിക്കുക. പിന്നീട് ആവശ്യമായ തുടർ നടപടികൾ കലക്‌ടറുടെ നിർദേശപ്രകാരം സ്വീകരിക്കും.

ഇതിനുപുറമെ ജില്ലയിലെ 41 ആശുപത്രികളുടെ വിവരങ്ങളും രോഗികളുടെയും കിടക്കകളുടെയും എണ്ണവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ അടിയന്തര സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്തുകയെന്നതാണ് ജില്ലാ ഭരണകൂടത്തിന്‍റെ ലക്ഷ്യം. ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് നേരിട്ടെത്തി സംവിധാനം പരിശോധിച്ചു. ഇത് രാജ്യവ്യാപകമായി നടപ്പിലാക്കാൻ കഴിയുമോയെന്ന് പരിശോധിച്ചുവരികയാണെന്ന് സാങ്കേതിക വിദഗ്‌ധർ വ്യക്തമാക്കി.

Last Updated : Apr 9, 2020, 8:28 PM IST

ABOUT THE AUTHOR

...view details