ആലപ്പുഴ: നേമത്ത് മുരളീധരൻ തന്നെയെന്ന സൂചന നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉച്ചയോടെയുണ്ടാവും. ഡൽഹിയിൽ നടക്കുന്ന വാര്‍ത്താസമ്മേളനത്തിലൂടെ കെപിസിസി പ്രസിഡന്‍റ് സ്‌ഥാനാർഥി പ്രഖ്യാപനം നടത്തും. നേമത്തെയും സ്ഥാനാർഥിയുടെ പേര് പട്ടികയിലുണ്ടാകും. കെ. മുരളീധരൻ കോൺഗ്രസിന്‍റെ സമുന്നതനായ നേതാവാണെന്നും നേരത്തെയും മുരളീധരൻ കുമ്മനത്തെ തോൽപിച്ചിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
നേമത്ത് മുരളീധരൻ തന്നെയെന്ന സൂചന നൽകി ചെന്നിത്തല; സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് - Nemam seat
നേരത്തെ മുരളീധരൻ കുമ്മനത്തെ തോൽപിച്ചിട്ടുണ്ടെന്ന് ചെന്നിത്തല
നേമത്ത് മുരളീധരൻ തന്നെയെന്ന സൂചന നൽകി ചെന്നിത്തല; സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്
കഴിഞ്ഞ തവണ ഒരു പ്രത്യേക സാഹചര്യത്തിലാണ് ഒ.രാജഗോപാൽ നേമത്ത് വിജയിച്ചത്. തീർച്ചയായും ഇത്തവണ യുഡിഎഫ് നേമം പിടിച്ചെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. നിലമ്പൂരിലെയും പട്ടാമ്പിയിലെയും സ്ഥാനാർഥികളെ താനും ഉമ്മൻ ചാണ്ടിയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോലെ ബിജെപിയേയും എൽഡിഎഫിനെയും തറപറ്റിക്കാനുള്ള ശക്തി യുഡിഎഫിനുണ്ടെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Last Updated : Mar 14, 2021, 2:17 PM IST