കേരളം

kerala

ETV Bharat / state

ഭാഗ്യചിഹ്നത്തിന് പേരിടാം: ഇക്കുറി സോഷ്യൽ മീഡിയ വഴി - nehru trophy boat race

വിജയികൾക്ക് മുല്ലയ്ക്കൽ നൂർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകുന്ന സ്വർണ്ണനാണയമാണ് സമ്മാനം.

ntbcr

By

Published : Jul 30, 2019, 11:07 PM IST

ആലപ്പുഴ: 67-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്‍റെ ഭാഗ്യചിഹ്നത്തിന് പേരിടാം. തുഴയേന്തി വിജയചിഹ്നവുമായി നിൽക്കുന്ന കുട്ടനാടൻ താറാവാണ് ഇത്തവണത്തെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നത്. പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി വാട്സാപ്പ്, ഫേസ്ബുക്ക് എന്നീ സമൂഹ മാധ്യമങ്ങൾ വഴി പേരുകൾ നിർദേശിക്കാം. വാട്സാപ്പിൽ പേരുകൾ നിർദേശിക്കുന്നവർ ഭാഗ്യചിഹ്നത്തിന് നിർദേശിക്കുന്ന പേര്- കോൺടാക്ട് നമ്പർ എന്നിവ ഒറ്റ മെസേജായി 9496003212 എന്ന വാട്സാപ്പ് നമ്പരിലേക്ക് അയക്കണം. ഫേസ്ബുക്കില്‍ പേരുകൾ നിർദേശിക്കുന്നവർ പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്‍റ് ആലപ്പുഴ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് നിർദേശിക്കുന്ന പേര്-കോൺടാക്ട് നമ്പർ എന്നിവ ഒറ്റ പേഴ്സണൽ മെസേജായി അയക്കാവുന്നതാണ്. ഓഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ച് മണി വരെയാണ് പേര് നിർദേശിക്കാനുള്ള സമയം. വിജയികൾക്ക് മുല്ലയ്ക്കൽ നൂർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകുന്ന സ്വർണ്ണനാണയമാണ് സമ്മാനം.

ABOUT THE AUTHOR

...view details