ആലപ്പുഴ: നാടിന്‍റെ ഐക്യത്തിന്‍റെയും ഒരുമയുടെയും പ്രതീകമായി നെഹ്റു ട്രോഫി ജലമേള മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജലമേളക്ക് പുതിയ രൂപവും ഭാവവും വന്നിരിക്കുന്നു. കായിക കേരളത്തിന് പുത്തൻ ഉണർവാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 67ാമത് നെഹ്റു ട്രോഫിയോടെ ആരംഭിക്കുന്ന പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്റു ട്രോഫി ജലമേള ഐക്യത്തിന്‍റെ പ്രതീകം: മുഖ്യമന്ത്രി - പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ്
കായിക കേരളത്തിന് പുത്തൻ ഉണർവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
നെഹ്റു ട്രോഫി ജലമേള നാടിന്‍റെ ഐക്യത്തിന്‍റെ പ്രതീകം: മുഖ്യമന്ത്രി
സിബിഎല്ലിന്‍റെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കൂടി ജലമേള നടക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും നാല് ലക്ഷം രൂപ വീതം ലഭിക്കുമെന്നതും പ്രത്യേകതയാണ്. ഹരിത ചട്ടം പാലിച്ചാണ് വള്ളംകളി സംഘടിപ്പിച്ചതെന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.