കേരളം

kerala

ETV Bharat / state

നെഹ്‌റു ട്രോഫിക്ക് ഒരുക്കങ്ങൾ തുടങ്ങി; 2.4 കോടി ചെലവ്, പ്രതീക്ഷിക്കുന്നത് മികച്ച മത്സരം

കേരളത്തിലെ ഏറ്റവും വലിയ ജലമേളയാണ് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളി. സെപ്‌തംബര്‍ 5നാണ് ഇത്തവണ വള്ളം കളി നടക്കുക.

നെഹ്‌റു ട്രോഫി വള്ളംകളി  Nehru Trophy Boat Race in Alappuza  Alappuza  Nehru Trophy Boat Race  ആലപ്പുഴ ജലമേള  നെഹ്‌റു ട്രോഫി വള്ളം കളി  പുന്നമടക്കായല്‍  ആലപ്പുഴ വാര്‍ത്തകള്‍  നെഹ്‌റു ട്രോഫി വള്ളംകളി ഒരുക്കങ്ങൾ തുടങ്ങി
നെഹ്‌റു ട്രോഫി വള്ളംകളി ഒരുക്കങ്ങൾ തുടങ്ങി

By

Published : Aug 5, 2022, 10:41 PM IST

ആലപ്പുഴ: 2022ലെ നെഹ്‌റു ട്രോഫി വള്ളം കളിയുടെ പ്രാഥമിക ഒരുക്കങ്ങൾ ആരംഭിച്ചു. 2.4 കോടി രൂപയാണ് ഇത്തവണ നടത്തിപ്പിന് പ്രതീക്ഷിക്കുന്ന ചെലവ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 1 കോടി രൂപയ്ക്ക് പുറമെ ആവശ്യമായി വരുന്ന തുക ടിക്കറ്റ് വില്‍പ്പന, സ്‌പോണ്‍സര്‍ ഷിപ്പ് തുടങ്ങിയവയിലൂടെ സമാഹരിക്കാന്‍ ഇന്ന് (ആഗസ്റ്റ് 5) ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി.

നെഹ്‌റു ട്രോഫി വള്ളംകളി ഒരുക്കങ്ങൾ തുടങ്ങി

വള്ളം കളിക്ക് വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായെന്ന് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ പറഞ്ഞു. വള്ളം കളിയുടെ പ്രചാരണാര്‍ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. മുന്‍ വര്‍ഷങ്ങളിലേതുപോലെ നഗരസഭയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.

ജില്ലാ കലക്‌ടര്‍ ചെയര്‍മാനായ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്കാണ് നടത്തിപ്പിന്‍റെ ചുമതല. ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജല മേളയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍ എത്തുന്ന വള്ളങ്ങളാണ് 2023ലെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ മാറ്റുരയ്ക്കുക. അതുകൊണ്ടുതന്നെ മികച്ച മത്സരമാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴയുടെ ടൂറിസം സാധ്യതകളെ ലോക ശ്രദ്ധയിലെത്തിക്കുന്നതിനുള്ള അവസരം എന്ന നിലയിലാണ് വള്ളംകളി വിജയകരമായി നടത്താന്‍ യോഗം ഐകകണ്‌ഠ്യേന തീരുമാനമെടുത്തതെന്ന് എം.എല്‍.എ പറഞ്ഞു. ർ

എം.എല്‍.എ മാരായ എച്ച്. സലാം, തോമസ് കെ. തോമസ്, എന്‍.ടി.ബി.ആര്‍ സൊസൈറ്റി ചെയര്‍മാനായ ജില്ല കലക്‌ടര്‍ വി.ആര്‍. കൃഷ്‌ണ തേജ, സെക്രട്ടറിയായ സബ് കലക്‌ടര്‍ സൂരജ് ഷാജി, എ.ഡി.എം എസ്. സന്തോഷ് വിവിധ സബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details