ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജലനിരപ്പ് അപകട സാധ്യത മുന്നറിയിപ്പ് അളവിനും മുകളിൽ ഉയർന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എൻ.ഡി.ആർ.എഫ് സംഘം ആലപ്പുഴയിലെത്തി. 21 അംഗ സംഘമാണ് ആലപ്പുഴ കലക്‌ടറേറ്റിൽ എത്തിയത്. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ല കലക്‌ടറുമായി കൂടിക്കാഴ്‌ച നടത്തി.
രക്ഷാപ്രവർത്തനങ്ങൾക്കായി എൻ.ഡി.ആർ.എഫ് സംഘം ആലപ്പുഴയില്‍ - കേരളത്തിലെ ഏറ്റവും പുതിയ മഴ വാര്‍ത്ത
ആലപ്പുഴ ജില്ലയില്‍ അപകട സാധ്യത മുന്നറിയിപ്പിനെ തുടര്‍ന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എൻ.ഡി.ആർ.എഫ് സംഘം ആലപ്പുഴയിലെത്തി
രക്ഷാപ്രവർത്തനങ്ങൾക്കായി എൻ.ഡി.ആർ.എഫ് സംഘം ആലപ്പുഴയില്‍
രക്ഷാപ്രവർത്തനങ്ങൾ ഏത് വിധത്തിൽ വേണമെന്ന് തീരുമാനിക്കാനായി പ്രത്യേക യോഗം ചേരുന്നു. ഇതിന് ശേഷമാവും രക്ഷാ - ദുരിതാശ്വാസ പ്രവർത്തനങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളുക.