ആലപ്പുഴ:കൊവിഡ് പ്രതിരോധത്തിൽ ദേശിയ വനിതാ കമ്മിഷൻ ഏർപ്പെടുത്തിയ അവാർഡിന് ആരോഗ്യ പ്രവർത്തകയായ ആലപ്പുഴ മുല്ലക്കല്‍ സ്വദേശി വസന്തി ലാറ അര്‍ഹയായി. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ലേഡി ഹെൽത്ത് ഇൻസ്പെക്‌ടറാണ് ലാറ. ഡൽഹിയിലെ വിദ്യാഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്‌കറില്‍ നിന്നും കൊവിഡ് വിമൻസ് വാരിയേഴ്‌സ്, റിയൽ ഹീറോസ് പുരസ്‌കാരം ലാറ ഏറ്റുവാങ്ങി.
കൊവിഡ് പ്രതിരോധം; ദേശിയ വനിത കമ്മിഷൻ്റെ പുരസ്‌കാരം ഏറ്റുവാങ്ങി ആലപ്പുഴ സ്വദേശിനി - ആലപ്പുഴ
ആലപ്പുഴ ജനറൽ ആശുപത്രിയിലെ ലേഡി ഹെൽത്ത് ഇൻസ്പെക്‌ടറാണ് ലാറ. ഡൽഹിയിലെ വിദ്യാഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്‌കറില്‍ നിന്നും കൊവിഡ് വിമൻസ് വാരിയേഴ്‌സ്, റിയൽ ഹീറോസ് പുരസ്‌കാരം ലാറ ഏറ്റുവാങ്ങി.
കൊവിഡ് പ്രതിരോധം; ദേശിയ വനിതാ കമ്മിഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങി ആലപ്പുഴ സ്വദേശിനി
പ്രളയ കാലത്തെ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി 2019ലെ നഴ്‌സിങ് ദിനത്തിൽ സംസ്ഥാന സർക്കാരിൻ്റെ മികച്ച ലേഡി ഹെൽത്ത് ഇൻസ്പെക്‌ടർക്കുള്ള അവാർഡും വസന്തി ലാറക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ 30 വർഷത്തോളമായി ആരോഗ്യവകുപ്പിൽ സേവനമനുഷ്‌ഠിച്ച് വരികയാണ് വസന്തി ലാറ.