കേരളം

kerala

ETV Bharat / state

ആലപ്പുഴയില്‍ യുവതിയുടെ ദുരൂഹ മരണം: സഹോദരി ഭർത്താവ് പിടിയിൽ - ആലപ്പുഴ വാര്‍ത്ത

ഹരികൃഷ്ണയെ സഹോദരി ഭര്‍ത്താവ് രതീഷ് രാത്രി സ്വന്തം വീട്ടിലെത്തിയ്ക്കുകയായിരുന്നു. മരണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് വ്യക്തമായി.

Mysterious death of a woman in Alappuzha  ആലപ്പുഴയില്‍ യുവതിയുടെ ദുരൂഹ മരണം  സഹോദരിയുടെ ഭർത്താവ് പിടിയിൽ  Sister's husband arrested  Sister's husband in police custody  ആലപ്പുഴ ചേർത്തല കടക്കരപ്പള്ളി  Alappuzha Cherthala Kadakkarapally  സഹോദരിയുടെ ഭർത്താവ് രതീഷ്  Ratheesh, sister's husband  ആലപ്പുഴ വാര്‍ത്ത  alappuzha news
ആലപ്പുഴയില്‍ യുവതിയുടെ ദുരൂഹ മരണം: സഹോദരിയുടെ ഭർത്താവ് പിടിയിൽ

By

Published : Jul 24, 2021, 8:25 PM IST

ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ സഹോദരിയുടെ ഭർത്താവ് രതീഷ് പിടിയിൽ. ചേർത്തല ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു രതീഷ്. തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിച്ചു. ചേർത്തല സ്റ്റേഷനിലെ പൊലീസെത്തിയാണ് രതീഷിനെ കസ്റ്റഡിയിലെടുത്തത്.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയി പ്രതി

പ്രതിയെ പട്ടണക്കാട് പൊലീസിന് കൈമാറി. കടക്കരപ്പള്ളി സ്വദേശിനി ഹരികൃഷ്ണയെ (25) രതീഷിന്‍റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എൻ.എച്ച്.എം നഴ്‌സാണ് ഹരികൃഷ്‌ണ. എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്‌സായ സഹോദരിയ്ക്ക് വെള്ളിയാഴ്‌ച രാത്രി ജോലിയുണ്ടായിരുന്നു.

ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം

വണ്ടാനത്ത് നിന്നെത്തിയ ഹരികൃഷ്ണയുമായി രതീഷ് രാത്രി വീട്ടിലെത്തിയിരുന്നു എന്നാണ് സൂചന. ഹരികൃഷ്ണയെയും രതീഷിനെയും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്തിയത്. പരിശോധനയില്‍ ബലപ്രയോഗം നടന്നതായി സൂചനയുണ്ട്.

തെളിവുകള്‍ ശേഖരിച്ച് ഡോഗ് സ്ക്വാഡ്

ആലപ്പുഴ ജില്ല പൊലീസ് മേധാവി ജി. ജയദേവ്, ചേർത്തല ഡിവൈ.എസ്‌.പി വിനോദ് പിള്ള, പട്ടണക്കാട് ഇൻസ്പെക്ടര്‍ ആർ.എസ്‌ ബിജു തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്‌ധരും, ഡോഗ് സ്ക്വാഡും എത്തി തെളിവുകള്‍ ശേഖരിച്ചു. മന്ത്രി പി. പ്രസാദ്, മുൻ മന്ത്രി പി. തിലോത്തമൻ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

ALSO READ:ആലപ്പുഴയില്‍ സഹോദരി ഭര്‍ത്താവിന്‍റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍

ABOUT THE AUTHOR

...view details