ആലപ്പുഴ:ബിജെപിയുടെ ജില്ലാ അധ്യക്ഷനായി എം.വി ഗോപകുമാറിനെ തെരഞ്ഞെടുത്തു. അമ്പലപ്പുഴയിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ ബിജെപി സംസ്ഥാന സെക്രട്ടറിയും ജില്ലയിലെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുമുള്ള ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തിയത്.
ബിജെപി സംഘടനാ തെരഞ്ഞെടുപ്പ്; എം.വി ഗോപകുമാര്‍ ആലപ്പുഴ ജില്ലാ അധ്യക്ഷന്‍ - ബിജെപി സംഘടനാ തെരഞ്ഞെടുപ്പ്
നിലവിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയായ ഗോപകുമാർ പി.കെ കൃഷ്ണദാസ് പക്ഷക്കാരനാണ്
ചെങ്ങന്നൂർ സ്വദേശി എം.വി. ഗോപകുമാർ ആർഎസ്എസ് ശാഖാ പ്രവർത്തനത്തിലൂടെയാണ് പൊതു പ്രവർത്തനം ആരംഭിച്ചത്. ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജിൽ എബിവിപിയുടെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി 1992ൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം 2000ലും 2010ലും രണ്ട് തവണ ചെങ്ങന്നൂർ പാണ്ടനാട് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2005ലും 2015ലും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു. ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ്, ആലപ്പുഴ ജില്ലാ സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയായ ഗോപകുമാർ പി.കെ കൃഷ്ണദാസ് പക്ഷക്കാരനാണ്.