ആലപ്പുഴ:മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടറായി നിയമിച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരവുമായി മുസ്‌ലിം ലീഗ്. ആലപ്പുഴ കലക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തിയാണ് സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മുസ്‌ലിം ലീഗ് ആലപ്പുഴ ജില്ല പ്രസിഡന്‍റ് എ.എം നസീർ പ്രതിഷേധ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌തു.
കളങ്കിതനായ വ്യക്തിക്ക് കലക്‌ടര്‍ പദവി നല്‍കുന്നത് ജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്‌ടപ്പെടുത്തുമെന്നും വെങ്കിട്ടരാമനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും എം.എം നസീര്‍ ആവശ്യപ്പെട്ടു. ഈ വിഷയം മുൻനിർത്തി സർക്കാരിനെ സമീപിക്കാൻ ലീഗ് സംസ്ഥാന നേതൃത്വം തയ്യാറെടുക്കുകയാണെന്നാണ് ലഭ്യമായ സൂചന.