കേരളം

kerala

ETV Bharat / state

പള്ളാത്തുരുത്തി പാലം ഉദ്‌ഘാടനം; പൊലീസിനെ ഉപയോഗിച്ച് സിപിഎം വേട്ടയാടുന്നതായി ആലപ്പുഴ നഗരസഭാ ചെയർമാൻ - പള്ളാത്തുരുത്തി പാലം ഉദ്‌ഘാടനം; പൊലീസിനെ ഉപയോഗിച്ച് സിപിഎം വേട്ടയാടുന്നതായി ആലപ്പുഴ നഗരസഭാ ചെയർമാൻ

23 ലക്ഷം രൂപ ചിലവഴിച്ച് 'അമൃത് പദ്ധതി'യിൽ നഗരസഭയുടെ മേൽനോട്ടത്തിൽ നിർമ്മിച്ച പാലം സിപിഎം പ്രാദേശിക പ്രവർത്തകര്‍ ഇടപെട്ടാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്‌ഘാടനം ചെയ്തത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു

പള്ളാത്തുരുത്തി പാലം ഉദ്‌ഘാടനം; പൊലീസിനെ ഉപയോഗിച്ച് സിപിഎം വേട്ടയാടുന്നതായി ആലപ്പുഴ നഗരസഭാ ചെയർമാൻ  latest alappuzha
പള്ളാത്തുരുത്തി പാലം ഉദ്‌ഘാടനം; പൊലീസിനെ ഉപയോഗിച്ച് സിപിഎം വേട്ടയാടുന്നതായി ആലപ്പുഴ നഗരസഭാ ചെയർമാൻ

By

Published : Jul 4, 2020, 10:54 AM IST

Updated : Jul 4, 2020, 11:40 AM IST

ആലപ്പുഴ: തിരുമല - പള്ളാത്തുരുത്തി വാർഡുകളെ ബന്ധപ്പെടുത്തി പണികഴിപ്പിച്ച പാലത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരസഭയിലെ ഭരണപക്ഷ കൗൺസിലർമാർ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ. 23 ലക്ഷം രൂപ ചിലവഴിച്ച് 'അമൃത് പദ്ധതി'യിൽ നഗരസഭയുടെ മേൽനോട്ടത്തിൽ നിർമ്മിച്ച പാലം സിപിഎം പ്രാദേശിക പ്രവർത്തകര്‍ ഇടപെട്ടാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്‌ഘാടനം ചെയ്തത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു. നഗരസഭാ നിശ്ചയിച്ച ഉദ്ഘടാനത്തിന് അനാവശ്യമായി എത്തിയത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. ഇതിന് മന്ത്രിക്കെതിരെ കേസ് എടുക്കുകയാണ് വേണ്ടത്. അതിന് പകരം നഗരസഭാ കൗൺസിലർമാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പള്ളാത്തുരുത്തി പാലം ഉദ്‌ഘാടനം; പൊലീസിനെ ഉപയോഗിച്ച് സിപിഎം വേട്ടയാടുന്നതായി ആലപ്പുഴ നഗരസഭാ ചെയർമാൻ

പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നഗരസഭാ ചെയർമാന്‍റെ നേതൃത്വത്തിൽ യുഡിഎഫ് കൗൺസിലർമാർ പൊലീസ് സ്റ്റേഷനുള്ളിൽ കുത്തിയിരുന്ന് ഉപവസിച്ചു. അതേസമയം സ്റ്റേഷനിൽ ഉപവാസം അനുഷ്ഠിച്ച യുഡിഎഫ് കൗൺസിലർമാർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് പ്രവർത്തകരും പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിൽ നിലയുറപ്പിച്ചു. ഡിസിസി പ്രസിഡന്‍റ്‌ അഡ്വ എം ലിജു, കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ എന്നിവരെത്തി അനുനയിപ്പിച്ചതോടെയാണ് കൗൺസിലർമാരും പ്രവർത്തകരും ഉപരോധം അവസാനിപ്പിക്കാൻ തയ്യാറായത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയ കൗൺസിലർമാരെ യുഡിഎഫ് പ്രവർത്തകർ ഷാൾ അണിയിച്ച് സ്വീകരിച്ചു. ശേഷം മുദ്രാവാക്യം വിളികളുമായി ചെറുപ്രകടനവും നടത്തി. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടമായാണ് യുഡിഎഫ് പ്രവർത്തകർ എത്തിയത്. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ആക്ഷേപം ഉയർന്നിട്ടുണ്ട്.

Last Updated : Jul 4, 2020, 11:40 AM IST

For All Latest Updates

ABOUT THE AUTHOR

...view details