ആലപ്പുഴ: പള്ളാത്തുരുത്തി ഔട്ട്പോസ്റ്റ് പാലം ഉദ്ഘാടനതിനെത്തിയ ആലപ്പുഴ നഗരസഭാ ചെയർമാൻ ഉൾപ്പടെയുള്ളവരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് കൗൺസിലർമാരും പൊലീസും തമ്മിൽ കയ്യാങ്കളി. അമൃത് പദ്ധതിയിൽപ്പെടുത്തി നിർമിച്ച പാലത്തിൻ്റെ ഉദ്ഘാടനം എൽഡിഎഫും യുഡിഎഫും വെവേറെയായിരുന്നു നിശ്ചയിച്ചത്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. യുഡിഎഫ് നിശ്ചയിച്ച ഉദ്ഘാടനത്തിനെത്തിയ നഗരസഭാ ചെയർമാനെ ചുങ്കം പാലത്തിൽ വച്ച് പൊലീസ് തടഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് ചെയർമാനോടും കൗൺസിലർമാരോടും തിരികെ പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറാവാത്തനിതെ തുടർന്ന് ഇവരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ഉദ്ഘാടന വേദിക്ക് സമീപം സിപിഎം പ്രവർത്തകർ നിലയുറപ്പിച്ചിരുന്നതിനെ തുടർന്ന് സംഘർഷം ഒഴിവാക്കാനാണ് ചെയർമാനെ അറസ്റ്റ് ചെയ്‌ത് നീക്കിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം.
പള്ളാത്തുരുത്തി ഔട്ട്പോസ്റ്റ് പാലം ഉദ്ഘാടനത്തിനെത്തിയവരെ തടഞ്ഞു;സ്ഥലത്ത് സംഘർഷം
യുഡിഎഫ് നിശ്ചയിച്ച ഉദ്ഘാടനത്തിനെത്തിയ നഗരസഭാ ചെയർമാനെ ചുങ്കം പാലത്തിൽ വച്ച് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്
പള്ളാത്തുരുത്തി ഔട്ട്പോസ്റ്റ് പാലം ഉദ്ഘാടനം
ആലപ്പുഴ നഗരസഭാ അധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബഷീർ കോയപറമ്പിൽ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. എ.എ. റസാഖ്, കൗൺസിലർമരായ ജ്യോതിമോൾ, എ. എം. നൗഫൽ തുടങ്ങിയവരെയാണ് പാലം നിർമാണോദ്ഘാടനവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
Last Updated : Jul 3, 2020, 6:35 PM IST