ആലപ്പുഴ: സ്വർണ്ണ കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ചോദ്യം ചെയ്യൽ നേരിടേണ്ടി വന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് എംഎസ്‌എഫ് പ്രവർത്തകർ ആലപ്പുഴ കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആലപ്പുഴ സക്കരിയ ബസാർ ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് കലക്ട്രേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ മന്ത്രിയുടെ കോലം കത്തിച്ചു.
മന്ത്രി ജലീലിന്‍റെ രാജി; ആലപ്പുഴയിൽ എംഎസ്എഫ് പ്രതിഷേധം - മാർച്ച്
ആലപ്പുഴ സക്കരിയ ബസാർ ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് കളക്ട്രേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു

മന്ത്രി ജലീലിന്‍റെ രാജി;ആലപ്പുഴയിൽ എംഎസ്എഫ് പ്രതിഷേധം
ആലപ്പുഴയിൽ എംഎസ്എഫ് പ്രതിഷേധം
തുടർന്ന് നടന്ന പ്രതിഷേധ യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എ.എം നസീർ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ജില്ലാ പ്രസിഡന്‍റ് ഇജാസ് ലിയാഖത്ത് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. എ എ റസാഖ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷിബി കാസിം എംഎസ്എഫ് ജില്ലാ നേതാക്കളായ അൻഷാദ് സലാം, ഇർഫാൻ ഐക്കര, നെസ്‌മൽ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.