ആലപ്പുഴ: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ സംയുക്ത സമരസമിതി നടത്തിയ മോട്ടോര്‍ വാഹന പണിമുടക്ക് ആലപ്പുഴയില്‍ പൂര്‍ണം. ബിഎംഎസ് ഒഴിച്ചുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുത്തു. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയായിരുന്നു പണിമുടക്ക്.
ആലപ്പുഴയില്‍ മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണം
പണിമുടക്കിന്‍റെ ഭാഗമായി ചേർത്തലയിൽ തൊഴിലാളികളികളുടെ നേതൃത്വത്തില്‍ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു
മോട്ടോര്‍ വാഹന പണിമുടക്ക് ആലപ്പുഴയില്‍ പൂര്‍ണം
കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ഹാജർനിലയും കുറവായിരുന്നു. ചേർത്തലയിൽ തൊഴിലാളികളികളുടെ നേതൃത്വത്തില്‍ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. ചേർത്തല കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻ്റിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം ബിഎസ്‌എന്‍എല്‍ ഓഫീസിന് മുന്നിൽ സമാപിച്ചു. സമ്മേളനം സിഐടിയു ഏരിയ സെക്രട്ടറി പി.ഷാജി മോഹൻ ഉദ്ഘാടനം ചെയ്‌തു.