കേരളം

kerala

ETV Bharat / state

ആലപ്പുഴയിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ ഗുണ്ട അടക്കം മൂന്നുപേർ പോലീസ് പിടിയിൽ - alappuzha arrest

കള്ളുഷാപ്പിൽ പിടിച്ചുപറിയും അക്രമവും നടത്തിയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ആലപ്പുഴയില്‍ കുപ്രസിദ്ധ ഗുണ്ട പൊലീസ് പിടിയിലായി

By

Published : Mar 29, 2019, 9:43 PM IST

ആലപ്പുഴ ജില്ലാ കോടതിക്ക് സമീപം കള്ളുഷാപ്പിൽ പിടിച്ചുപറിയും അക്രമവുംനടത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ടാ തോണ്ടൻകുളങ്ങര കുന്നത്ത് പറമ്പിൽ വീട്ടിൽ യഹിയയാണ് അറസ്റ്റിലായത്. യഹിയയോടൊപ്പം ചാത്തനാട് ഉലകം വീട്ടിൽ ബോംബ് കണ്ണൻ, വെളിയിൽ വീട്ടിൽ വിനോദ് എന്നിവരെയും ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടി. പ്രതികളെ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


ഷാപ്പിൽ നിന്ന് കള്ള്കുടിച്ചശേഷം പുറത്തു നിന്നും കൊണ്ടുവന്ന മദ്യവുംഅവിടെ വച്ച് കുടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തഷാപ്പിലെ ജീവനക്കാരനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഷാപ്പിലെ ജീവനക്കാരന്‍റെപക്കൽ നിന്നും പണം പിടിച്ചുപറിക്കുകയും ചെയ്തു. തുടർന്ന്‌ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇവർ കടന്നുകളയുകയായിരുന്നു. നിലവിൽ ക്രിമിനൽ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് യഹിയ. യഹിയക്കെതിരെ കാപ്പഉൾപ്പെടെയുള്ള വകുപ്പ് ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ നോർത്ത് സിഐ രാജ് കുമാറിന്‍റെനേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ABOUT THE AUTHOR

...view details