കേരളം

kerala

ETV Bharat / state

ജില്ലയുടെ വടക്കൻ മേഖലകളിൽ കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ

ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ ഒരുക്കുന്നതിന്‍റെ ഭാഗമായി കലക്‌ടര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി സംവദിച്ചു

കൊവിഡ് 19 വാര്‍ത്ത എ അലക്‌സാണ്ടർ വാര്‍ത്ത a alexander news covid 19 news
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ

By

Published : Jul 20, 2020, 4:29 AM IST

ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയുടെ വടക്കൻ മേഖലകളിൽ കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ സജ്ജമാക്കി ജില്ലാ ഭരണകൂടം. പട്ടണക്കാട് ജയലക്ഷ്‌മി ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിരിക്കുന്ന സെന്‍ററില്‍ ജില്ലാ കലക്‌ടർ എ അലക്‌സാണ്ടർ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.

കൊവിഡ് 19 വ്യാപനം തടയാനായി ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ സജ്ജമാക്കി ജില്ലാ ഭരണകൂടം.

ജയലക്ഷ്‌മി ഓഡിറ്റോറിയത്തിലും, കുന്നുംപുറം സെന്‍റ് ജോസഫ്‌ പാരിഷ് ഹാളിലുമായി 120 കിടക്കയുള്ള സെന്‍ററാണ് സജ്ജമാക്കിയത്. തുറവൂർ, കുത്തിയതോട്, കോടംതുരുത്തു എന്നീ പഞ്ചായത്തുകൾക്കായി തുറവൂർ എസ്‌എൻ ജിഎം കോളജ് ഓഡിറ്റോറിയത്തിലെ 300 കിടക്കകളുള്ള സെന്‍റര്‍ തയാറാക്കി. ഹരിപ്പാട് ശബരി കൺവെൻഷൻ സെന്‍ററിലും എസ്‌എസ് ഓഡിറ്റോറിയത്തിലുമായി 250 ഓളം കിടയ്ക്കയുള്‍പ്പെടുന്ന സെന്‍റര്‍ ഒരുക്കാന്‍ നിർദേശം നല്‍കി.

മറ്റ് പഞ്ചായത്തുകളിലെ സെന്‍ററുകളുടെ വിവരങ്ങൾ

  1. മാരാരിക്കുളം നോർത്ത് : കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയം - 95 കിടക്കകൾ.
  2. മാരാരിക്കുളം സൗത്ത് : സെന്‍റ് ആന്‍റണീസ് പാരിഷ് ഹാൾ ഓമനപ്പുഴ - 60 കിടക്കകൾ.
  3. എഴുപുന്ന : എം. കെ കൺവെൻഷൻ സെന്‍റര്‍ -50 കിടക്കകൾ.
  4. അർത്തുങ്കൽ : ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂള്‍-100 കിടക്കകൾ.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സെന്‍റര്‍ തയാറാക്കുന്നതിനായി കലക്‌ടര്‍ വീഡിയോ കോൺഫെറന്‍സ് നടത്തി. പങ്കെടുത്ത പ്രതിനിധികളോടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് മാർഗ നിർദ്ദേശങ്ങൾ നൽകി. കായംകുളം, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ എന്നീ നഗരസഭകളിലെയും താമരക്കുളം, പത്തിയൂർ, പുന്നപ്ര നോർത്ത്, പുറക്കാട്, തൃക്കുന്നപ്പുഴ, വള്ളികുന്നം, ചെറുതന, വീയപുരം, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലെയും പ്രതിനിധികളുമായി കലക്‌ടര്‍ സംവദിച്ചു.

ABOUT THE AUTHOR

...view details