കേരളം

kerala

ETV Bharat / state

കൊവിഡ് രണ്ടാം തരംഗം : ആയുര്‍രക്ഷ ക്ലിനിക്കുകള്‍ ശക്തിപ്പെടുത്തും - കൊറോണ

കൊവിഡ് മഹാമാരിയുടെ പ്രതിരോധം, പുനരധിവാസം എന്നിവ ലക്ഷ്യംവച്ചാണ് ആയുർരക്ഷ ക്ലിനിക്കുകൾ ശക്തിപ്പെടുത്തുന്നത്.

AYUSH RAKSHA CLINICS  കൊവിഡ്  ആയുര്‍ രക്ഷാക്ലിനിക്ക്  ഭാരതീയ ചികിത്സാ വകുപ്പ്  ജില്ലാ മെഡിക്കൽ ഓഫീസർ  കൊറോണ  CORONA
കൊവിഡ് രണ്ടാം തരംഗം: ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ ശക്തിപ്പെടുത്തും

By

Published : Apr 25, 2021, 9:05 PM IST

ആലപ്പുഴ: കൊവിഡ് മഹാമാരിയുടെ പ്രതിരോധം, പുനരധിവാസം എന്നിവ ലക്ഷ്യംവച്ച് എല്ലാ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലും ആയുർ രക്ഷ ക്ലിനിക്കുകൾ ഒരുക്കാന്‍ തീരുമാനിച്ചതായി ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കൽ ഓഫീസർ ഡോ. എസ് ഷീബ.

60 വയസ്സില്‍ താഴെയുള്ളവരുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന സ്വാസ്ഥ്യം പദ്ധതി, 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സുഖായുഷ്യം പദ്ധതി, ക്വാറന്‍റൈനിൽ കഴിയുന്നവർക്ക് പ്രതിരോധത്തിനുള്ള അമൃതം പദ്ധതി, കാറ്റഗറി എ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായുള്ള ഭേഷജം പദ്ധതി, കൊവിഡ് മുക്തരായവർക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പുനർജനി പദ്ധതി എന്നിവയാണ് ആയുർ രക്ഷ ക്ലിനിക്കുകൾ വഴി നടത്തപ്പെടുന്നത്.

ALSO READ:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി സന്നദ്ധ പ്രവര്‍ത്തകര്‍

ജില്ലയിൽ കാറ്റഗറി എ യിൽപ്പെട്ട കൊവിഡ് രോഗികൾക്ക് ഭേഷജം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ നൽകുന്നുണ്ട്. കൊവിഡ് മുക്തരായവർക്ക് പുനർജനി പദ്ധതി മുഖേനയും ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പ്രതിരോധത്തിനായി ഭാരതീയ ചികിത്സ വകുപ്പിന്‍റെ സേവനങ്ങൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. സംശയ നിവാരണത്തിനായി 0477-2252377 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ALSO READ:ആലപ്പുഴയിൽ കൊവിഡ് പ്രതിരോധത്തിന് അധ്യാപകരും

ABOUT THE AUTHOR

...view details