ആലപ്പുഴ: ആലപ്പുഴയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതിയ മകുടം ചാര്‍ത്തുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച തുടക്കമിട്ട മൊബിലിറ്റി ഹബ് പദ്ധതി. ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാന്‍റില്‍ കിഫ്ബിയുടെ സഹായത്തോടുകൂടി 129 കോടി രൂപ മുതൽ മുടക്കിയാണ് മൊബിലിറ്റി ഹബ് നിർമിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍റെ അധ്യക്ഷതയില്‍ ധനമന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു. 1,75,000ചതുരശ്ര അടി വിസ്തീർണമുള്ള 4.07 ഏക്കർ സ്ഥലത്താണ് മൊബിലിറ്റി ഹബ് നിർമിക്കുക. 58,000 ചതുരശ്രയടിയുള്ള ബസ് ടെർമിനലാണ് ഇതിൽ ഉൾപ്പെടുക.
ആലപ്പുഴക്ക് പുതിയ മുഖം നല്‍കാന്‍ മൊബിലിറ്റി ഹബ്; നിര്‍മാണോദ്ഘാടനം നടന്നു - ജി സുധാകരജി സുധാകരൻ
ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാന്‍റില്‍ കിഫ്ബി സഹായത്തോടുകൂടി 129 കോടി രൂപ മുതൽ മുടക്കിയാണ് മൊബിലിറ്റി ഹബിന്‍റെ നിര്‍മാണം
![ആലപ്പുഴക്ക് പുതിയ മുഖം നല്‍കാന്‍ മൊബിലിറ്റി ഹബ്; നിര്‍മാണോദ്ഘാടനം നടന്നു Mobility hub project in Alappuzha Ksrtc bus stand ആലപ്പുഴ കെഎസ്ആർടിസി സ്റ്റാന്‍റിലെ മൊബിലിറ്റി ഹബ്ബ് ജി സുധാകരജി സുധാകരൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10666110-thumbnail-3x2-asf.jpg)
ബസ് സ്റ്റാന്‍റിനുള്ളിൽ സംഭവിക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാന്‍ കാൽനട യാത്രയും ബസുകളുടെ സഞ്ചാരപാതയും പൂർണമായും വേർതിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും 17 സ്ഥലങ്ങള്‍ വിഭാവനം ചെയ്യും. ബസ് ടെർമിനിലിന്‍റെ താഴത്തെ നിലയിൽ ഒരു കഫറ്റീരിയ, വെയിറ്റിങ് ലോഞ്ചുകൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ടോയ്‌ലറ്റുകൾ, ഇൻഫർമേഷൻ ഡെസ്ക് എന്നിവയും ഒരുക്കും.
ഒന്നാം നിലയിൽ 37 ബസുകൾക്കുള്ള പാർക്കിംഗിന് പ്രത്യേക പ്രവേശനവും എക്സിറ്റ് വേയും ക്രമീകരിക്കും. ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ബന്ധിപ്പിച്ചുകൊണ്ട് മൂന്ന് നിലകളിലായി 32,628 ചതുരശ്ര അടി വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കും. 21 സ്ത്രീകൾക്കും 19 പുരുഷന്മാർക്കും സിംഗിൾ റൂം വാടകയ്‌ക്കെടുക്കാനുള്ള സൗകര്യവും മുകളിലത്തെ നിലയിലുണ്ടാകും. പ്രത്യേക ഡോർമെറ്ററി സൗകര്യവും അനുവദിച്ചിട്ടുണ്ട്. ഫോർ സ്റ്റാർ ഹോട്ടൽ, വിവിധ പാചക റെസ്റ്റോറന്‍റുകള്‍, സ്യൂട്ട് റൂമുകൾ, ബാർ, സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, മേൽക്കൂരത്തോട്ടം എന്നിവ പദ്ധതിയുടെ മറ്റൊരു ആകർഷണമാണ്. കെ.എസ്.ആർ.ടി.സി മൊബിലിറ്റി ഹബ് വരുന്നതോടെ ആലപ്പുഴയുടെ ഗതാഗത പുന സംവിധാനം പൂർണതയിലെത്തുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ബസ് ടെർമിനലിന്‍റെ നിർമാണം പൂർത്തിയാകുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് ഏറെ മുതൽക്കൂട്ടാകുമെന്ന് മുഖ്യാതിഥിയായി സംസാരിച്ച ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.