ആലപ്പുഴ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്ക്. അമ്പലപ്പുഴ ഇല്ലത്ത് കിഴക്കേത് രാജുവിൻ്റെ മകൻ അമൽ രാജുവിനാണ് (19) പൊള്ളലേറ്റത്. ചേർത്തല പോളിടെക്‌നിക്കിൽ പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറിൽ മടങ്ങവെ പതിനൊന്നാം മൈലിന് സമീപത്ത് വച്ചായിരുന്നു സംഭവം. പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ചൂടായി തീപിടിക്കുകയായിരുന്നു.
ചൂട് അനുഭവപ്പെട്ടതിനെത്തുടർന്ന് സ്‌കൂട്ടർ നിർത്തി മൊബൈൽ ഫോൺ പോക്കറ്റിൽ നിന്ന് പുറത്തെടുത്ത് നിലത്തെറിയുകയായിരുന്നു. ഈ സമയത്താണ് അമലിന് പൊള്ളലേറ്റത്. കയ്യിലും കാലിൻ്റെ തുടയിലുമാണ് പരിക്ക്. പാൻ്റിൻ്റെ ഒരു ഭാഗം കത്തിപ്പോയി.