ആലപ്പുഴ: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് എം.എം ഹസൻ. നടന്ന് ഭരണഘടനക്ക് തീയിടുന്ന സമീപനമാണ് ഗവർണർ ചെയ്യുന്നതെന്ന് ഹസൻ ആരോപിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഒരു പ്രവർത്തകൻ ജീവിച്ചിരിക്കുന്നിടത്തോളം ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും തകർക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടേത് നടന്ന് ഭരണഘടനക്ക് തീയിടുന്ന സമീപനം: എം.എം ഹസൻ - M.M Hassan
ഭരണഘടനയെയും അതിലെ മതേതരത്വ കാഴ്‌ചപ്പാടിനെയും അട്ടിമറിക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ഹസൻ ആരോപിച്ചു.
ഭരണഘടനയുടെ പുറകെ നടന്ന് തീയിടുന്ന സമീപനമാണ് ഗവർണറുടേതെന്ന് എം.എം ഹസൻ
സ്വാതന്ത്ര്യ സമരത്തിൽ മാപ്പ് എഴുതി കൊടുത്തവരും സമരം ഒറ്റുകൊടുത്തവരും സ്വാതന്ത്ര്യ സമരത്തിന്‍റെ ഉൽപ്പന്നമായ ഭരണഘടനയെയും അതിലെ മതേതരത്വ കാഴ്‌ചപ്പാടിനെയും അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന സമരങ്ങളുടെ ഭാഗമായി ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എം.എം ഹസൻ.