കേരളം

kerala

ETV Bharat / state

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിൽ ജനപ്രതിനിധികളെ ഒഴിവാക്കിയത് പരിശോധിക്കണം: എഎം ആരിഫ് എംപി - എഎം ആരിഫ് എംപി

ജനുവരി 21-ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ ക്ഷണക്കത്ത് ലഭിച്ച ശേഷമാണ് തന്നെ ചടങ്ങിൽ നിന്നും ഒഴിവാക്കിയ കാര്യം അറിയുന്നത്. ഇതുസംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയ്ക്ക് കത്തു നൽകിയതായും എംപി അറിയിച്ചു

inauguration of Alappuzha bypass  MM Arif MP on inauguration of Alappuzha bypass  എഎം ആരിഫ് എംപി  ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിൽ ജനപ്രതിനിധികളെ ഒഴിവാക്കിയത് പരിശോധിക്കണം

By

Published : Jan 24, 2021, 10:47 PM IST

Updated : Jan 24, 2021, 11:50 PM IST

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ കത്ത് ലഭിച്ചതിന് ശേഷവും തന്‍റെയും ആലപ്പുഴയിൽ നിന്നുള്ള സംസ്ഥാന മന്ത്രിമാരുടേയും പേരുകൾ പ്രാസംഗികരുടെ പട്ടികയിൽ നിന്നും ഒഴിവാക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് പരിശോധിക്കണമെന്ന് എഎം ആരിഫ് എം.പി. പറഞ്ഞു. ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിൽ ജനപ്രതിനിധികളെ ഒഴിവാക്കിയത് പരിശോധിക്കണം

ജനുവരി 21-ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ ക്ഷണക്കത്ത് ലഭിച്ച ശേഷമാണ് തന്നെ ചടങ്ങിൽ നിന്നും ഒഴിവാക്കിയ കാര്യം അറിയുന്നത്. ഇതുസംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയ്ക്ക് കത്തു നൽകിയതായും എംപി അറിയിച്ചു. റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗവും ദേശീയപാത വിഭാഗവും തമ്മിൽ റെയിൽവെ മേൽപ്പാലങ്ങളുടെ ഗർഡറുകൾ സ്ഥാപിക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി ഒന്നര വർഷത്തോളം നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ചപ്പോൾ ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരേയും റെയിൽവെ ബോർഡ് ചെയർമാനേയും കണ്ട് വസ്തുതകൾ ബോധ്യപ്പെടുത്തി ഉദ്യോഗസ്ഥ-മന്ത്രിതല ചർച്ചകളിലൂടെ തർക്കം പരിഹരിച്ച് ബൈപ്പാസ് നിർമാണം പുനരാരംഭിക്കാൻ താൻ നടത്തിയ ശ്രമങ്ങൾ കത്തിലൂടെ എം.പി. മന്ത്രിയെ ഓർമ്മിപ്പിച്ചു.

സംസ്ഥാന സർക്കാർ കേന്ദ്രത്തിന്‌ സമർപ്പിച്ച പട്ടികയിൽ സ്ഥലം എംപിയായ തന്‍റെയും ധനമന്ത്രി ടി.എം തോമസ് ഐസക്കിന്‍റെയും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍റെയും മുൻ ലോക്‌സഭാംഗം കെ.സി.വേണുഗോപാലിന്‍റെയും പേരുകൾ ഉണ്ടായിരുന്നു എന്നാണ്‌ അറിയാൻ കഴിഞ്ഞത്. എന്നാൽ കേന്ദ്രമന്ത്രി നേരിട്ട് ക്ഷണക്കത്ത് അയച്ചതിന്‌ ശേഷവും ജില്ലയിലെ ജനപ്രതിനിധികളുടെ പേരുകൾ ഒഴിവാക്കാൻ മന്ത്രാലയത്തിൽ നിന്നും നിർദ്ദേശം നൽകി എന്നത് ഗൗരവകരമാണ്‌. ഇതിന്‌ കാരണക്കാരായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ കണ്ടെത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ എം.പി. ആവശ്യപ്പെട്ടു.

Last Updated : Jan 24, 2021, 11:50 PM IST

ABOUT THE AUTHOR

...view details