കേരളം

kerala

ETV Bharat / state

കുട്ടനാട്ടില്‍ പ്രളയകാല അഭയകേന്ദ്രങ്ങള്‍ വരുന്നു - kuttanad package

കുട്ടനാട്ടില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജനകീയ പങ്കാളിത്തത്തോടെ ജലാശയങ്ങള്‍ മാലിന്യമുക്തമാക്കാനും പദ്ധതി.

alappuzha ministers meeting  പ്രളയകാല അഭയകേന്ദ്രങ്ങള്‍  കുട്ടനാട് പ്രളയം  ടി.എം.തോമസ് ഐസക്  പി.തിലോത്തമന്‍  ജെ.മേഴ്‌സിക്കുട്ടിയമ്മ  പ്രളയകാല രക്ഷാപ്രവര്‍ത്തനങ്ങള്‍  രണ്ടാംഘട്ട കുട്ടനാട് പാക്കേജ്  വേമ്പനാട് കായല്‍  മടവീഴ്‌ച  ഒരു നെല്ലും ഒരു മീനും  kuttanad flood  kuttanad package  waste management
കുട്ടനാട്ടില്‍ പ്രളയകാല അഭയകേന്ദ്രങ്ങള്‍ വരുന്നു

By

Published : Dec 14, 2019, 6:47 PM IST

ആലപ്പുഴ:കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രളയകാല അഭയകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനമായി. ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്, ഭക്ഷ്യപൊതുവിതരണ മന്ത്രി പി.തിലോത്തമന്‍, ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, ജലസേചന മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

കുട്ടനാട്ടില്‍ പ്രളയകാല അഭയകേന്ദ്രങ്ങള്‍ വരുന്നു

പ്രളയകാല രക്ഷാപ്രവര്‍ത്തനങ്ങള്‍ ആവശ്യമില്ലാത്ത സമയത്ത് ഇത്തരം അഭയകേന്ദ്രങ്ങള്‍ കണ്‍വെന്‍ഷന്‍ സെന്‍ററുകളായി ഉപയോഗിക്കും. ഇതിനാവശ്യമായുള്ള സ്ഥലം ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടാംഘട്ട കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികളെക്കുറിച്ചുള്ള അന്തിമ രൂപം ഉടന്‍ തയ്യാറാക്കും. വേമ്പനാട് കായലടക്കമുള്ള കുട്ടനാട്ടിലെ ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യന്നതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

കുട്ടനാട്ടിലെ തോടുകള്‍ അടക്കമുള്ള മുഴുവന്‍ ജലാശയങ്ങളും പുനരുദ്ധരിക്കാന്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ പരിപാടിക്ക് ജില്ലാ ഭരണകൂടം മേല്‍നോട്ടം വഹിക്കും. ഹാര്‍ബര്‍ എഞ്ചിനീയറിങ്, ഫിഷറീസ്, ഇറിഗേഷന്‍, കൃഷി എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഹൗസ് ബോട്ടുകളിലേതടക്കമുള്ള കക്കൂസ് മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി സ്ഥിരം സംവിധാനം ഒരുക്കും.

മടവീഴ്‌ച മൂലം കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനായി വീതി കൂട്ടി ബലപ്പെടുത്തിയ സ്ഥിരം ബണ്ടുകള്‍ നിര്‍മിക്കും. 'ഒരു നെല്ലും ഒരു മീനും' പദ്ധതി ജില്ലയിലാകെ വ്യപിപ്പിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അരൂര്‍ മേഖലയിലെ 1761 ഹെക്‌ടര്‍ പൊക്കാളി നിലത്ത് 250 ഹെക്‌ടറില്‍ മാത്രമാണ് നെല്‍കൃഷി ചെയ്യുന്നത്. ഈ പ്രദേശത്തെ ചെമ്മീന്‍ ഗ്രാമമായി നിലനിര്‍ത്തി, ലഭ്യമായ 1761 ഹെക്‌ടര്‍ സ്ഥലത്ത് നെല്‍കൃഷിയിറക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. ശാസ്‌ത്രീയമായ തരത്തില്‍ കൃഷിയെ ബാധിക്കാത്ത തരത്തില്‍ നൂതന യന്ത്രങ്ങളുടെ സഹായത്തോടുകൂടി കുട്ടനാട്ടിലെ ജലാശയങ്ങളിലെ മാലിന്യ പ്രശ്‌നമടക്കമുള്ളവ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് മന്ത്രി കെ. കൃഷ്‌ണന്‍ കുട്ടി പറഞ്ഞു.

ABOUT THE AUTHOR

...view details