ആലപ്പുഴ :ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെതിരെ പ്രതിഷേധം ശക്തം. രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ചെങ്ങന്നൂരിലെ ക്യാമ്പ് ഓഫിസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. മാർച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ടി രമേശ് ഉദ്‌ഘാടനം ചെയ്‌തു.
സജി ചെറിയാനെതിരെ പ്രതിഷേധം ശക്തം ; ചെങ്ങന്നൂരിൽ ബിജെപി മാർച്ചിൽ സംഘർഷം - പ്രതിഷേധ പ്രകടനം അക്രമാസക്തം
സജി ചെറിയാനെതിരെ ഇന്നും പ്രതിഷേധം ; ചെങ്ങന്നൂരിലെ ക്യാമ്പ് ഓഫിസിലേക്ക് ബിജെപി നടത്തിയ പ്രകടനം അക്രമാസക്തം
സജി ചെറിയാനെതിരെ പ്രതിഷേധം ശക്തം
പ്രകടനം ഓഫിസിന് 200 മീറ്റർ അകലെ പൊലീസ് തടഞ്ഞു. പ്രവർത്തകർ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് ബിജെപി പ്രവർത്തകർ ചെങ്ങന്നൂർ നന്ദാവനം ജംഗ്ഷനിൽ എം.സി റോഡ് ഉപരോധിച്ചു.
ഗതാഗതം തടസപ്പെട്ടതോടെ പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
Last Updated : Jul 6, 2022, 9:11 PM IST