കേരളം

kerala

ETV Bharat / state

ആലപ്പുഴ നഗരത്തിലെ കനാലുകളുടെ ശുചീകരണം : സംസ്ഥാനത്തിന് മാതൃകയെന്ന് മന്ത്രി സി രവീന്ദ്രനാഥ് - മന്ത്രി സി രവീന്ദ്രനാഥ്

കനാല്‍ നവീകരണ പദ്ധതിയുടെ വിജയം സംസ്ഥാനത്തിന്‍റെ തന്നെ സമ്പൂര്‍ണ ശുചീകരണത്തിലേക്ക് നയിക്കുമെന്നും മന്ത്രി സി രവീന്ദ്രനാഥ്

കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് തന്നെ മാതൃക: മന്ത്രി സി രവീന്ദ്രനാഥ്

By

Published : Aug 10, 2019, 1:59 AM IST

ആലപ്പുഴ: സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്ന മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ആലപ്പുഴ നഗരത്തിലെ കനാലുകളുടെ ശുചീകരണവുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. നഗരത്തിലെ കനാലുകള്‍ ശുചീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാന്‍സാന്‍ ശുചിത്വ ക്യാമ്പയിന്‍റെ പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കനാല്‍ നവീകരണം ആലപ്പുഴയുടെ അഭിമാന പദ്ധതിയാണ്. ഈ പദ്ധതിയുടെ വിജയം സംസ്ഥാനത്തിന്‍റെ തന്നെ സമ്പൂര്‍ണ ശുചീകരണത്തിലേക്ക് നയിക്കുമെന്നും മന്ത്രി പറഞ്ഞു.

കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് തന്നെ മാതൃക: മന്ത്രി സി രവീന്ദ്രനാഥ്

മണ്ണ്, ജലം, വായു എന്നിവയുടെ മലിനീകരണം വരുംതലമുറയെ സാരമായി ബാധിക്കുമെന്നും മാലിന്യ സംസ്‌കരണം ഓരോ വ്യക്തിയുടെ കടമയായി കണ്ട് ഇതില്‍ പങ്കാളികളാവണം. നഗരത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഈ പദ്ധതിയില്‍ ഓരോ വിദ്യാര്‍ഥിയും ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനാവശ്യമായ വിദ്യാഭ്യാസ വകുപ്പിന്‍റെ എല്ലാ സഹായങ്ങളും മന്ത്രി ഉറപ്പ് നല്‍കി. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുകയെന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതി വഴി ആലപ്പുഴയെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കി മാറ്റാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'ശുചിത്വ ബോധവത്ക്കരണം കുട്ടികളിലൂടെ' എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം.

ABOUT THE AUTHOR

...view details