കേരളം

kerala

ETV Bharat / state

ദേശീയപാതാ നവീകരണം ; ജി സുധാകരൻ പ്രവര്‍ത്തിച്ചത് നല്ല രീതിയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ് - G Sudhakaran on National Highway modernization

ആലപ്പുഴയിലെ ദേശീയപാതാ നവീകരണത്തില്‍ ക്രമക്കേടുണ്ടെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും എ.എം.ആരിഫ് എം.പി ആവശ്യപ്പെട്ടിരുന്നു

Minister PA Muhammad Riyaz  മന്ത്രി പിഎ മുഹമ്മദ് റിയാസ്  G Sudhakaran  G Sudhakaran on National Highway modernization  AM Arif MP
ദേശീയപാത നവീകരണം; ജി സുധാകരൻ നല്ല രീതിയിലാണ് പ്രവർത്തിച്ചതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

By

Published : Aug 15, 2021, 8:43 PM IST

ആലപ്പുഴ : ദേശീയ പാതയിലെ കുഴികളെ സംബന്ധിച്ച് ജി സുധാകരൻ മന്ത്രിയായിരുന്ന കാലത്തുതന്നെ പരിശോധനയും അന്വേഷണവും തുടങ്ങിയതാണെന്നും അതിന്‍റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

റിപ്പോർട്ട് പരിശോധിക്കും. കരാറുകാരോ ഉദ്യോഗസ്ഥരോ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. ജി.സുധാകരൻ നല്ല രീതിയിലാണ് കാര്യങ്ങൾ നടത്തിയത്. ഒരു മന്ത്രിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്.

ദേശീയപാതാ നവീകരണം ; ജി സുധാകരൻ പ്രവര്‍ത്തിച്ചത് നല്ല രീതിയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Also read: ജി സുധാകരന്‍റെ കാലത്തെ ദേശീയപാത പുനർനിർമാണം ; വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് എ.എം ആരിഫ്

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചില നിർദേശങ്ങൾ വച്ച് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ജി സുധാകരന്‍റെ പ്രവര്‍ത്തനങ്ങളുടെ തുടർച്ചയാണ് താൻ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴയിലെ ദേശീയ പാതാ നവീകരണവുമായി ബന്ധപ്പെട്ട് എ.എം.ആരിഫ് എം.പി അന്വേഷണമാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകിയിരുന്നു.

ഇതുമായി ബന്ധപ്പെട്ടാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. ദേശീയപാത 66 ൽ അരൂർ മുതൽ ചേർത്തല വരെ (23.6 KM)പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആരിഫ് കത്ത് നൽകിയത്.

ABOUT THE AUTHOR

...view details