ആലപ്പുഴ: കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ പഴയ കാർഷിക സംസ്കാരം വീണ്ടെടുക്കണമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ. ഇപ്പോഴുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കാർഷിക ഉൽപാദനം വർധിപ്പിക്കുക മാത്രമാണ് ഏക പോംവഴി. കൊവിഡ് കാലത്തെ പ്രതിസന്ധികൾ തരണം ചെയ്യാനാണ് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
കാർഷിക സംസ്കാരം വീണ്ടെടുക്കണമെന്ന് മന്ത്രി പി. തിലോത്തമൻ - സംസ്ഥാനത്തിന്‍റെ കാർഷിക സംസ്കാരം വീണ്ടെടുക്കണമെന്ന് മന്ത്രി പി. തിലോത്തമൻ
കാർഷിക മേഖലയിൽ വികസനത്തിലൂടെ മാത്രമേ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തു മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു എന്ന കാഴ്ചപ്പാടിന്‍റെ ഭാഗമായിട്ടാണ് സർക്കാർ സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
![കാർഷിക സംസ്കാരം വീണ്ടെടുക്കണമെന്ന് മന്ത്രി പി. തിലോത്തമൻ Minister P Krishnan said that the agricultural culture of the state should be restored. Thilothaman Minister P Thilothaman മന്ത്രി പി. തിലോത്തമൻ സംസ്ഥാനത്തിന്‍റെ കാർഷിക സംസ്കാരം വീണ്ടെടുക്കണമെന്ന് മന്ത്രി പി. തിലോത്തമൻ സംസ്ഥാനത്തിന്‍റെ കാർഷിക സംസ്കാരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8452357-thumbnail-3x2-aa.jpg)
കാർഷിക മേഖലയിൽ വികസനത്തിലൂടെ മാത്രമേ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തു മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു എന്ന കാഴ്ചപ്പാടിന്‍റെ ഭാഗമായിട്ടാണ് സർക്കാർ സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ചിങ്ങം ഒന്നിന്‍റെ ഭാഗമായി സംഘടിപ്പിച്ച ചേർത്തല താലൂക് കാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോക്ക് ഡൗൺ കാലത്ത് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നത് വലിയ വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം വെല്ലുവിളികൾ തരണം ചെയ്യാൻ സ്വയംപര്യാപ്തത കൈവരിക്കാൻ ശ്രമിക്കണം. പച്ചക്കറി കൃഷിക്ക് പുറമേ ഇടവിളകൃഷി. മത്സ്യകൃഷി, പാൽ, ഇറച്ചി, മുട്ട വിൽപന എന്നിങ്ങനെ എല്ലാത്തിലും സ്വയം പര്യാപ്തത കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു.
ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഉദ്ഘാടനം എം ആരിഫ് എംപി നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്തിലെ കർഷകരെ ആദരിക്കുന്നതിൽ ഭാഗമായി കാർഷിക ഉപകരണങ്ങളും വിതരണം ചെയ്തു. പ്രളയത്തിൽ കാർഷിക ഉപകരണങ്ങൾ നഷ്ട്ടപ്പെട്ട അഞ്ഞൂറോളം കർഷകർക്കാണ് കാർഷിക ഉപകരണങ്ങൾ നൽകിയത്. 317 കർഷകർക്ക് തൂമ്പയും മൺവെട്ടിയും, 20 പേർക്ക് പമ്പു സെറ്റ്, 37 പേർക്ക് തെങ്ങു കയറ്റ യന്ത്രം എന്നിങ്ങനെയാണ് നൽകിയത്. ആറ് ലക്ഷം രൂപയാണ് ഇതിനായി പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. പ്രളയകാലത്ത് തൊഴിൽ വാഹനങ്ങൾ നഷ്ടപ്പെട്ട 16 പേർക്ക് ഇരുചക്ര വാഹനവും എ എം ആരിഫ് എം പി വിതരണം ചെയ്തു. കൂടാതെ കോവിഡ് വിമുക്തരായവർക്കുള്ള ആയുർവേദ മരുന്ന് കിറ്റും വിതരണം ചെയ്തു.