ആലപ്പുഴ:ചേർത്തല മണ്ഡലത്തിലെ കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളിൽ ആശങ്കാജനകമായ സാഹചര്യമെന്ന് മന്ത്രി പി.തിലോത്തമൻ.
ചേർത്തല താലൂക്കാശുപത്രിയിലെ രണ്ട് വാർഡുകൾ കൊവിഡ് രോഗികൾക്ക് വേണ്ടി സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും
പി.തിലോത്തമൻ പറഞ്ഞു.
കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളിൽ കൊവിഡ് ആശങ്കയെന്ന് മന്ത്രി പി.തിലോത്തമൻ
പലരും ടെസ്റ്റിന് വിധേയരാകാൻ വിസമ്മതിക്കുന്നുണ്ട്. തീരദേശ മേഖലയിലാണ് പ്രധാന പ്രതിസന്ധി. കൊവിഡ് രോഗികൾ ഇല്ലാത്ത വാർഡുകളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാനും നിർദേശം നൽകി
കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളിൽ കൊവിഡ് ആശങ്കയെന്ന് മന്ത്രി പി.തിലോത്തമൻ
കടക്കരപ്പള്ളിയും പട്ടണക്കാടുമാണ് ഏറ്റവും ആശങ്ക നിലനിൽക്കുന്നത്. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പലരും ടെസ്റ്റിന് വിധേയരാകാൻ വിസമ്മതിക്കുന്നുണ്ട്. തീരദേശ മേഖലയിലാണ് പ്രധാന പ്രതിസന്ധി. കൊവിഡ് രോഗികൾ ഇല്ലാത്ത വാർഡുകളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാനും നിർദേശം നൽകി. ജില്ലയുടെ വടക്കൻ മേഖലയിൽ കൊവിഡ് ആശുപത്രി ഇല്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനാവശ്യമായ സൗകര്യങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.