ആലപ്പുഴ :വലിയഴീക്കല്‍ പാലവുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിന്‍റെ വ്യത്യസ്തമായ നിര്‍മിതിയാണ് വഴിയഴീക്കല്‍ പാലം.
ഈ മേഖലയ്ക്ക് സംസ്ഥാനത്തിനകത്തും പുറത്തും ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനം ഉറപ്പാക്കുന്നതിന് വിനോദസഞ്ചാര വകുപ്പ് മുന്‍കൈ എടുക്കും. ദേശീയ പാതകൂടി യാഥാര്‍ഥ്യമാകുന്നതോടെ വലിയഴീക്കല്‍ പാലത്തിന്‍റെ പ്രസക്തി വര്‍ധിക്കും. ടൂറിസം സാധ്യതകളുള്ള നിര്‍മിതികളില്‍ വകുപ്പ് വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്.