കേരളം

kerala

ETV Bharat / state

പീക് ലോഡ് സമയത്ത് വൈദ്യുതി ഉപഭോഗം കുറയ്‌ക്കണമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

ഈ വര്‍ഷം വൈദ്യുതി നിരക്കില്‍ പരിഷ്‌കരണം അത്യന്താപേക്ഷിതമായി വന്നിരിക്കുന്നുവെന്ന് മന്ത്രി

പീക് ലോഡ് സമയത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി
പീക് ലോഡ് സമയത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

By

Published : Mar 13, 2022, 10:05 PM IST

Updated : Mar 13, 2022, 10:53 PM IST

ആലപ്പുഴ :പീക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും ഇതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എറ്റെടുക്കാനും എല്ലാവരും തയ്യാറാകണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെ.എസ്.ഇ.ബി. എസ്.എല്‍ പുരം ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍- സെക്ഷന്‍ ഓഫിസിന്‍റെ നിര്‍മാണോദ്ഘാടനം ഓൺലൈനിൽ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പീക് ലോഡ് സമയത്ത് വൈദ്യുതി ഉപഭോഗം കുറയ്‌ക്കണമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

വൈദ്യുതി ഉപകരണങ്ങളുടെ പ്രവര്‍ത്തന സമയം ക്രമപ്പെടുത്തുന്നതിലൂടെ വൈകുന്നേരം ആറുമുതല്‍ 11 വരെയുള്ള പീക് സമയത്തെ ഗാര്‍ഹിക വൈദ്യുതി ഉപഭോഗം കുറയ്ക്കണം. പീക് സമയത്തെ വൈദ്യുതി ആവശ്യകത കുറഞ്ഞാല്‍ പുറത്തുനിന്ന് വാങ്ങുന്നതും അതിലൂടെ നിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ച് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് അവസാനമായി വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് 2019 ജൂലൈ എട്ടിനാണ്. ഈ വര്‍ഷം വൈദ്യുതി നിരക്കില്‍ പരിഷ്‌കരണം അത്യന്താപേക്ഷിതമായി വന്നിരിക്കുന്നു.

Also Read: കുടിശ്ശിക ഇനത്തില്‍ കെഎസ്‌ഇബിക്ക് ലഭിക്കാനുള്ളത് 2,117.93 കോടി

പകല്‍ സമയത്ത് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനായാല്‍ അപ്പോഴത്തെ നിരക്ക് കുറയ്ക്കാനും പീക് ടൈമില്‍ ചെറിയ തോതില്‍ വര്‍ധിപ്പിക്കാനും മറ്റ് സമയങ്ങളില്‍ സാധാരണ നിരക്ക് തുടരാനും കഴിയും. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയില്‍ 30 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. വൈകുന്നേരം ആറുമുതല്‍ 11 വരെ പുറത്തുനിന്ന് വലിയ നിരക്കില്‍ വൈദ്യുതി വാങ്ങുകയാണ്.

പീക് സമയത്തെ വൈദ്യുതി ആവശ്യം നിറവേറ്റാന്‍ ഈ വര്‍ഷംതന്നെ 148 മെഗാവാട്ടിന്റെ ജലവൈദ്യുത നിലയങ്ങള്‍ കമ്മിഷന്‍ ചെയ്യും. ഇടുക്കി, മൂഴിയാര്‍ പദ്ധതികളുടെ രണ്ടാം ഘട്ടങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ കെ.എസ്.ഇ.ബി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു.

ഉപഭോക്താക്കളോടുള്ള ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി വിപുലമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എംപി മുഖ്യാതിഥിയായിരുന്നു.

Last Updated : Mar 13, 2022, 10:53 PM IST

ABOUT THE AUTHOR

...view details