ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പോലെ പാർലമെന്‍റിലും നിയമസഭയിലും വനിതാ സംവരണം 50 ശതമാനമാക്കി ഉയർത്തണമെന്ന് മന്ത്രി ജി. സുധാകരൻ. ജില്ലാ പഞ്ചായത്തിന്‍റെ സ്‌ത്രീ സൗഹൃദ കേന്ദ്രത്തിലെ സ്‌ത്രീ സൗഹൃദ ലൈബ്രറി, യോഗ കേന്ദ്രം, ഡോർമെറ്ററി സംവിധാനം, കൗൺസിലിങ് സെന്‍റർ, സൗജന്യ നിയമസഹായ കേന്ദ്രം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും വനിതാ ദിനാചരണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്‍റിലും നിയമസഭയിലും വനിതാ സംവരണം 50 ശതമാനമാക്കി ഉയർത്തണമെന്ന് മന്ത്രി ജി സുധാകരൻ - alappuzha
രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായ മാറ്റങ്ങൾ ഉണ്ടായാൽ മാത്രമേ സ്‌ത്രീ പുരുഷ സമത്വം നടപ്പാകുകയുള്ളുവെന്ന് മന്ത്രി ജി സുധാകരന്‍
മന്ത്രി ജി സുധാകരൻ
രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായ മാറ്റങ്ങൾ ഉണ്ടായാൽ മാത്രമേ സ്‌ത്രീ പുരുഷ സമത്വം നടപ്പാകുകയുള്ളൂവെന്നും സ്‌ത്രീകൾക്ക് മാത്രമായുള്ള പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌ത്രീ സുരക്ഷയ്ക്കും സ്‌ത്രീപക്ഷ വികസനത്തിനുമാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കായംകുളം എംഎൽഎ അഡ്വ. യു.പ്രതിഭ ചടങ്ങിൽ മുഖ്യതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാൽ അധ്യക്ഷനായി.