കേരളം

kerala

ETV Bharat / state

ഇനി അപകടമണി മുഴങ്ങും; ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങൾക്കായി 'ബെല്‍ ഓഫ് ഫെയ്ത്ത്' - kerala police

ജില്ലയിലെ നാലായിരത്തോളം വരുന്ന വയോജനങ്ങൾക്ക് പദ്ധതി ഉപകരിക്കും

ബെല്‍ ഓഫ് ഫെയ്ത്ത്  ആലപ്പുഴ ജനമൈത്രി പൊലീസ്  ഹോട്ട് ലൈൻ സിസ്റ്റം  വയോജന സുരക്ഷ  പൊതുമരാമത്ത് മന്ത്രി  ജി.സുധാകരന്‍  bell of faith  kerala police  minister g sudhakaran
ഇനി അപകടമണി മുഴങ്ങും; ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങൾക്കായി 'ബെല്‍ ഓഫ് ഫെയ്ത്ത്'

By

Published : Jan 25, 2020, 8:17 PM IST

ആലപ്പുഴ: ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് ഇനി സുരക്ഷിത ബോധത്തോടെ വീട്ടിൽ കഴിയാം. ജില്ലയില്‍ ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷക്കായി ജനമൈത്രി പൊലീസ് തയ്യാറാക്കിയ 'ബെല്‍ ഓഫ് ഫെയ്ത്ത്' പദ്ധതിയാണ് ഇവര്‍ക്ക് സുരക്ഷ ഒരുക്കുന്നത്. ആലപ്പുഴ റോട്ടറി ഹാളിൽ നടന്ന ചടങ്ങില്‍ സുരക്ഷാ പദ്ധതികളായ 'ഹോട്ട് ലൈൻ സിസ്റ്റം', 'ബെൽ ഓഫ്‌ ഫെയ്ത്ത്' എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. ആദ്യ ഉപകരണം മന്ത്രി ഗുരുപുരത്തെ കെ.രാജമ്മക്ക് കൈമാറി. ജനജീവിതം സുരക്ഷിതവും ആത്മവിശ്വാസം നിറഞ്ഞതുമാകാൻ പദ്ധതി ഉപയോഗപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

ഇനി അപകടമണി മുഴങ്ങും; ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങൾക്കായി 'ബെല്‍ ഓഫ് ഫെയ്ത്ത്'

'ബെല്‍ ഓഫ് ഫെയ്ത്ത്' പദ്ധതിയില്‍ കീചെയിന്‍ വലിപ്പത്തിൽ കയ്യിൽ കൊണ്ടുനടക്കാൻ സാധിക്കുന്ന റിമോട്ടോട് കൂടിയ ഉപകരണം വീട്ടിൽ ഘടിപ്പിച്ചുനൽകും. ആവശ്യസമയത്ത് റിമോട്ടിൽ ബട്ടൺ അമർത്തിയാൽ 100 മീറ്റർ പരിധിയിൽ കേൾക്കാൻ സാധിക്കുന്ന തരത്തിലുള്ള വലിയ ശബ്‍ദം ഉണ്ടാകുകയും ഒരു പ്രാവശ്യം കൂടി ബട്ടൺ അമർത്തുമ്പോൾ ശബ്‌ദം നിർത്തുകയും ചെയ്യാം. ജില്ലയിലെ നാലായിരത്തോളം വരുന്ന വയോജനങ്ങൾക്ക് പദ്ധതി ഉപകരിക്കും. ജനമൈത്രി പൊലീസിന്‍റെ 2018-2019 പ്ലാൻ ഫണ്ടിൽ നിന്നാണ് പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളിലെ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഹോട്ട്‌ലൈൻ സംവിധാനം ഏർപ്പെടുത്തുന്നതാണ് ഹോട്ട്‌ലൈൻ ഹെൽപ്പ് ലൈൻ പദ്ധതി. അടിയന്തര ഘട്ടത്തിൽ ലാൻഡ് ലൈൻ ഫോൺ റിസീവർ എടുത്ത് 15 സെക്കൻഡുകൾ ഉയർത്തി പിടിച്ചാൽ അടിയന്തരമായി സന്ദേശം ലാൻഡ് ലൈൻ ഫോൺ പരിധിയിലെ പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്ന സംവിധാനമാണിത്. ജില്ലയിലെ ആദ്യഘട്ടമെന്ന നിലയിൽ 509 വയോജനങ്ങളെ ഉൾപ്പെടുത്തി 398 ലാൻഡ് ലൈനുകളിൽ ഈ സംവിധാനം നിലവിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details